KERALANEWS

തിരുവനന്തപുരത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം:രോഗിയെ പുഴുവരിച്ച സംഭവത്തില്‍ എടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒപി ബഹിഷ്‌കരണവും റിലേ സത്യഗ്രഹവും അവസാനിപ്പിച്ചു. എന്നാല്‍ രോഗി പുഴുവരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. സംഭവത്തില്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ ആര്‍ക്കെതിരെയും ശത്രുതാപരമായ നടപടിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close