KERALANEWSTop News

തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി

തിരുവനന്തപുരം: കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് ക്രിസ്മസ് ദിനത്തില്‍ ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത വന്‍ ഡിജെ പാര്‍ട്ടി. തിരുവനന്തപുരം പൊഴിയൂരിലെ പൊഴിക്കരയിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി നടന്നത്. ഫ്രീക്ക്‌സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.ഡിജെ പാര്‍ട്ടിക്ക് പൊലീസ് അനുമതിയുമുണ്ടായിരുന്നില്ല. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് തുടങ്ങിയ പാര്‍ട്ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close