Covid UpdatesKERALANEWS

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് നിരക്ക് കേരളത്തില്‍ നിരന്തരം ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍
ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഞായറാഴ്ചത്തെ കണക്കനുസരിച്ച് 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യമേഖലയിലുള്ളവര്‍.

ഗതാഗത നിയന്ത്രണം ഇങ്ങനെ

1)
സിറ്റി,വികാസ്ഭവന്‍, പേരൂര്‍ക്കട ,പാപ്പനംകോട്, സെന്‍ട്രല്‍ , വിഴിഞ്ഞം. ചീഫ് ഓഫീസ്, തിരു സെന്‍ട്രല്‍ വര്‍ക്‌സ് ഷോപ്പ് (പാപ്പനംകോട്) എന്നിവ പ്രവര്‍ത്തിക്കില്ല.
2)
എന്‍എച്ച് വഴി വരുന്ന സര്‍വീസുകള്‍ കണിയാപുരത്തും എംസി റോഡു വഴിയുള്ള സര്‍വീസുകള്‍ വട്ടപ്പാറയിലും അവസാനിപ്പിക്കും.
3)
നെടുമങ്ങാട് നിന്ന് വരുന്ന സര്‍വീസുകള്‍ അഴിക്കോട് അവസാനിപ്പിക്കും.
4)
നെയ്യാറ്റിന്‍ കരയില്‍ നിന്നും വരുന്ന സര്‍വീസുകള്‍ പ്രാവിച്ചമ്പലത്ത് അവസാനിപ്പിക്കും.
5)
പുവ്വാര്‍ നിന്ന് വരുന്ന സര്‍വീസുകള്‍ ചപ്പാത്ത് വച്ചവസാനിപ്പിക്കും

ഒഴിവാക്കിയവ

ടാക്‌സി, എടിഎം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, മൊബൈല്‍ സര്‍വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, എന്നിവയ്ക്ക് ഇളവുണ്ട്. അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍പിജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഒഴിവാക്കപ്പെട്ടവയില്‍ ഉള്‍പെടുന്നുണ്ട്.


Tags
Show More

Related Articles

Back to top button
Close