KERALATrending

തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ വക ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്റെ മകന്റെ വക ക്രൂരമര്‍ദ്ദനം. നെഞ്ചിലും വയറ്റിലും മര്‍ദ്ദനമേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. സുഹൃത്തായ യുവാവിന്റെ കണ്ണിനും കൈക്കും പരിക്കേറ്റു.ആഗസ്റ്റ് 18 നാണ് നേമം തൃക്കണ്ണാപുരം സ്വദേശി ആതിര കൃഷ്ണനും സുഹൃത്തായ മണക്കാട് സ്വദേശി വസിം അസ്‌ലമിനും മര്‍ദ്ദനമേറ്റത്. ബിജെപി സംസ്ഥാന സമിതി അംഗവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവുമായ എം.ആര്‍.ഗോപന്റെ മകന്‍ വിവേകാണ് ഇരുവരെയും അകാരണമായി മര്‍ദിച്ചത്. പലചരക്ക് സാധനങ്ങളുമായി കാറില്‍ വരുമ്പോഴായിരുന്നു ആതിരയുടെ ഫ്‌ലാറ്റിന് മുന്നില്‍ വച്ച് വിവേകിന്റെ പരാക്രമം.
നെഞ്ചിലും വയറ്റിലും മര്‍ദ്ദനമേറ്റ ആതിരക്ക് ആന്തരിക രക്തസ്രാവമുണ്ടായി. നട്ടെല്ലിനും ക്ഷതമുണ്ട്. സുഹൃത്തായ വസിമിന്റെ കണ്ണിനും കൈക്കും പരിക്കേറ്റു. തലയിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. മകന് ആളുമാറി പോയതാണെന്നും ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ട് എം.ആര്‍.ഗോപന്‍ ആതിരയെ സമീപിച്ചു. ആശുപത്രി ചെലവും 25000 രൂപയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് ആതിര പറയുന്നു. നേമം പോലീസില്‍ നല്‍കിയ പരാതിയില്‍ വിവേകിനെതിരെ പോലീസ് കേസെടുത്തു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.ആര്‍.ഗോപന്‍ ഭീഷണിപ്പെടുത്തുന്നതായും ആതിര പറഞ്ഞു. വനിതാ കമ്മീഷനും ഉടന്‍ പരാതി നല്‍കും.

Tags
Show More

Related Articles

Back to top button
Close