KERALATrending

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ് ഐ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്ഡിവൈഎഫ് ഐ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച്കടന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജോലി ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫീസിനുമുന്നില്‍ നടത്തുന്ന സമരപ്പന്തലിലാണ് സംഭവം. ഇതിനിടെ, വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഇവിടേക്ക് ഓടിക്കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു.

പരസ്പരം കല്ലെറിയുകയും ചെയ്തു. ഇരുവിഭാഗത്തെയും പൊലീസ് ഇടപെട്ട് പിടിച്ചുമാറ്റി. നിരവധി പേര്‍ക്ക് കല്ലേറിലും അക്രമത്തിലും പരിക്കേറ്റു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പിഎസ്‌സി ഓഫിസിന് മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിക്കുകയാണ്. സമരത്തിലുണ്ടായിരുന്ന ഷാഫി പറമ്പില്‍ എംഎല്‍എയെയും ശബരീനാഥ് എംഎല്‍എയും അറസ്റ്റ് ചെയ്തു നീക്കി.

Show More

Related Articles

Back to top button
Close