KERALANEWS

തിരുവനന്തപുരത്തു വലിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപീകരിക്കപ്പെടാതിരിക്കാന്‍ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം :ട്രിപ്പിള്‍ ലോക്ക്ടൗണിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും ശേഷവും തിരുവനന്തപുരത്തു കോവിഡ് വ്യാപനം തീവ്രതയോടെ തുടരുന്നതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ പുതിയതായി രണ്ടു ഐ പി എസ്കാരെ കൂടി ചുമതലപ്പെടുത്തി. നഗരത്തിലെ തീരദേശമേഖലയുള്‍പ്പെടുന്ന പ്രദേശങ്ങളുടെ ഏകോപനത്തിനായി ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫിസറും ഐജിയുമായ എസ്.ശ്രീജിത്തിനും ,തിരുവന്തപുരം റൂറലില്‍ന്റെ ചുമതല ഐ ജി സൗത്ത് സോണ്‍ ഹര്‍ഷിത അട്ടലൂരിക്കും നല്‍കി .

ഇതിനു പുറമെ കോവി ഡുമായി ബന്ധപ്പെട്ട ജില്ലയുടെ പൊതുചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഐ ജി പ്രകാശും കാര്യങ്ങള്‍ നിരീക്ഷിക്കും.തീരദേശം ,കാട്ടാക്കടയ്ക്ക് സമീപം കള്ളിക്കാട് , വെള്ളറട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വലിയ ക്ലസ്റ്ററുകള്‍ രൂപീകൃതമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുതനിനാല്‍ , കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാനാണു പുതിയ ക്രമീകരണം .നിലവില്‍ തിരുവനന്തപുരത്തെ രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ഓരോ ദിവസവും സംഖ്യ 200 കടക്കുന്ന കാഴ്ചയാണ് സര്‍ക്കാരിനെ ഇത്തരം കര്‍ശന നടപടികളിലേക്ക് നയിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close