KERALANEWSTrending

തിരുവാഭരണ പാത നവീകരണത്തിനുളള പദ്ധതിക്ക് അടുത്ത മാസം തുടക്കം

സന്നിധാനം: ശബരിമലയിലേക്കുള്ള തിരുവാഭരണ പാത നവീകരണത്തിനുളള പദ്ധതിക്ക് അടുത്ത മാസം തുടക്കമായേക്കും. റീ ബില്‍ഡ് കേരളയുടെ ഭാഗമായി പ്രഖ്യാപിച്ച പ്രവൃത്തികളുടെ വിശദ പദ്ധതി രേഖ തയാറാക്കിവരികയാണന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.അതേസമയം, മകരവിളക്കിനു മുന്നോടിയായി തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പാത വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങി. പന്തളം മുതല്‍ സന്നിധാനം വരെയുള്ള തിരുവാഭരണ പാത രണ്ടിടങ്ങളില്‍ നവീകരിക്കുന്ന ജോലികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണ ആയിട്ടുളളത്.കീക്കൊഴൂര്‍ മുതല്‍ ആയിക്കല്‍ വരെയുളള ഭാഗത്തെ പാത റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാകും നന്നാക്കുക. ഇതിനായി പദ്ധതി വിഹിതമായി ഒരു കോടി രൂപ അനുവദിച്ചു.കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പുറമ്പോക്ക് സ്ഥലങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാകും പാതയുടെ നവീകരണം നടപ്പിലാക്കുക. അതേ സമയം തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിന് മുന്നോടിയായി തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വഴി സഞ്ചാരയോഗ്യമാക്കുന്നതിനുളള പ്രവൃത്തികള്‍ തുടങ്ങി.82 കിലോമീറ്റര്‍ നീണ്ട തിരുവാഭരണ പാതയുടെ വിവിധ ഭാഗങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വിനയോഗിച്ചാണ് നവീകരണ ജോലികള്‍ ചെയ്യുന്നത്.മകര വിളക്കിന് ദിവസങ്ങള്‍ മാത്രമേ മുന്നില്‍ ഉള്ളൂവെങ്കിലും നാലു ദിവസംകൊണ്ട് ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് തിരുവാഭരണ സംരക്ഷണ സമിതിയുടെ പ്രതീക്ഷ. ഈ മാസം 12നു ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം കൊട്ടാരത്തില്‍ നിന്നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close