KERALATrending

തിരുവോണത്തിനടക്കം അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവില്‍പ്പനയില്ല

തിരുവനന്തപുരം: തിരുവോണ ദിനമായ തിങ്കളാഴ്ച മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ തിരുവോണദിനം മദ്യവില്‍പ്പനയുണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത്തവണ ബാറുകളിലും തിരുവോണത്തിനു മദ്യവില്‍പ്പനയില്ല.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരുവോണം മുതല്‍ അടുത്ത മൂന്ന് ദിവസത്തേക്കും മദ്യവില്‍പ്പനയില്ല. തിരക്ക് നിയന്ത്രിക്കാനാണ് തീരുമാനം. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്ല.കഴിഞ്ഞ വര്‍ഷം ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനമുണ്ടായിരുന്നെങ്കിലും ബാറുകളില്‍ മദ്യവില്‍പ്പനയുണ്ടായിരുന്നു. ഇത്തവണ ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഓണക്കാലത്തോട് അനുബന്ധിച്ച് മദ്യവില്‍പ്പന സമയത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ മദ്യവില്‍പ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവര്‍ത്തനസമയം വൈകീട്ട് ഏഴ് വരെ നീട്ടിയത്. ബെവ്ക്യൂ ആപ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഇനിമുതല്‍ സാധിക്കും. ഒരു ഔട്ട്‌ലെറ്റില്‍ 400 ടോക്കണ്‍ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ല. ബാറുകളില്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും മദ്യവില്‍പ്പന. നാളെ മദ്യവില്‍പ്പനയില്ലാത്തതിനാല്‍ ഇന്ന് ബിവറേജസ് ഔട്ട്‌ലറ്റുകളിലും ബാറുകളിലും വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ബെവ്ക്യൂ ടോക്കണ്‍ വഴി മാത്രമേ മദ്യം ലഭിക്കൂ.

Tags
Show More

Related Articles

Back to top button
Close