INSIGHTKERALANEWSTop News

തീവ്രവാദികള്‍ക്ക് കേരളം താവളം?

കേരള പൊലീസിന് നാണക്കേട്‌

അരുണ്‍ ലക്ഷ്മണ്‍
തിരുവനന്തപുരം: അല്‍ ഖ്വയ്ദയുടെ മൂന്നു തീവ്രവാദികള്‍ കൊച്ചിയില്‍ പിടിയിലായതോടെ കേരളത്തില്‍ ഭീകരര്‍ സുരക്ഷിതതാവളമാക്കുന്ന ഞെട്ടലിലാണ് ലോകം. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളെന്ന വ്യാജേന കഴിഞ്ഞുപോന്ന ഭീകരബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായതോടെ ദേശീയ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.


അമേരിക്കന്‍ നോവലിസ്റ്റ് ഫ്രെഡ്രിക്ക് ഫ്രോസ്യത്ത് 2006ല്‍ പ്രസിദ്ധീകരിച്ച അഫ്ഗാന്‍ എന്ന നോവലില്‍ 14 വര്‍ഷം മുമ്പു തന്നെ കേരളം ഇസ്‌ളാമിക തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നതിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കശ്മീരിലും അഫ്ഗാനിസ്ഥാനിലുമൊക്കെ കേരളത്തില്‍ നിന്നുള്ള തീവ്രവാദി യുവാക്കള്‍ പിടിയിലാവുന്നതിനും കൊല്ലപ്പെടുന്നതിനും ഏറെ മുമ്പായിരുന്നു അത്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ രാജ്യാന്തര ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അന്നദ്ദേഹത്തിന് എഴുതാന്‍ സാധിച്ചത് സിഐഎ എം 16 പോലുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ എന്നാണ് വായനക്കാര്‍ക്ക് അറിയേണ്ടത്. കഥയായിട്ടാണെങ്കില്‍ക്കൂടി പുസ്തകത്തിലെ മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ പല അനിഷ്ടസംഭവങ്ങളുമൊഴിവാക്കാമായിരുന്നോ എന്നതാണ് ചോദ്യം.
സംസ്ഥാന പൊലീസിനും ഇപ്പോഴത്തെ തീവ്രവാദികളുടെ അറസ്റ്റ് നാണക്കേടുണ്ടാക്കുന്നതാണ്. കേന്ദ്ര ഫണ്ടിങോടുകൂടി ആന്റി ടെറര്‍ സ്‌ക്വാഡ് ഒക്കെ കെട്ടിപ്പടുത്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും ശാസ്ത്രീയമായി തെളിയിക്കുന്നതിലും പേരെടുത്ത കേരള പൊലീസിന് അവരുടെ മൂക്കിന്‍ തുമ്പത്ത് കിളിര്‍ത്തു വളരുന്ന തീവ്രവാദത്തിന്റെ വേരുകള്‍ തിരിച്ചറിയാനാവാതെ പോയത് വിമര്‍ശിക്കപ്പെടുന്നതാണ്. വ്യാജം എന്ന് ആരോപിക്കപ്പെട്ട മാവോയിസ്റ്റ് വേട്ടയിലൂടെ വരെ കുപ്രസിദ്ധരായ കേരളപ്പൊലീസിന്റെ കണ്‍മുന്നിലാണ് കേരളം തീവ്രവാദത്താവളമാകുന്നത് എന്നത് ഭരണകൂടത്തിനു തന്നെ നാണക്കേടാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close