Covid UpdatesNEWSWORLD

തീവ്രവ്യാപന ശേഷിയുള്ള യുകെ-ഇന്ത്യൻ മിശ്ര വേരിയന്റ് സാന്നിധ്യം വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തു

വായുവിൽ കൂടി പോലും തീവ്രവ്യാപന ശേഷിയുള്ള കോവിഡ് വൈറസിന്റെ ഇന്ത്യൻ-യുകെ സംയോജക വേരിയന്റുകളുടെ സാന്നിധ്യം വിയറ്റ്നാമിൽ സ്ഥിരീകരിച്ചതായി ഗവർണ്മെന്റ് അറിയിച്ചു. കണ്ടെത്തിയ പുതിയ വേരിയന്റ് വളരെ അപകടകാരിയാണെന്നാണ് വിയറ്റ്നാമീസ് ആരോഗ്യമന്ത്രി ന്യുൻ തൻ ലോംഗ് അറിയിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ നടത്തിയ ടെസ്റ്റുകളിലാണ് പുതിയ വേരിയന്റിന്റെ സാനിധ്യം കണ്ടെത്തിയത്.

ജനിതകമാറ്റം വന്ന വേരിയന്റിന്റെ ജനറ്റിക് കോഡ് എത്രയും വേഗം ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 2020ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആയിരത്തിലേറെ ജനിതകമാറ്റം വന്ന വേരിയന്റുകൾ ലോകത്ത് പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ പ്രതിരോധ ശേഷി വർധിച്ച നിലയിൽ കാണപ്പെടുന്നുണ്ടെങ്കിലും ആദ്യ ഡോസ് മാത്രം സ്വീകരിച്ചവർക്ക് ഈ വേരിയന്റിൽ റിസ്ക് കൂടുതലാണെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

വിറ്റ്നാമിൽ കഴിഞ്ഞ രണ്ട് മാസങ്ങളിൽ കോവിഡ് വ്യാപനത്തിൽ വൻ വർധനവാണ് കാണപ്പെടുന്നത്. രാജ്യത്ത് ആകെ സ്ഥിരീകരിക്കപ്പെട്ട 6700 ഓളം കേസുകളിൽ പകുതിയും ഈ രണ്ട് മാസത്തിനുള്ളിലാണെന്നത് വ്യാപന തീവ്രത വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close