INDIANEWSTop News

തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്താന്‍ ഒരുങ്ങി മമതാ ബാനര്‍ജി; സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് രാവിലെ 10.45ന്

കൊല്‍ക്കത്ത : തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്താന്‍ ഒരുങ്ങി മമതാ ബാനര്‍ജി.രാജ്ഭവനില്‍ 10.45ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി അധികാരത്തിലെത്തും. കോവിഡ് വ്യാപന സാഹചര്യത്തില്‍ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുക.മന്ത്രിസഭയിലേക്ക് ആരെല്ലാം വരുമെന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെയാവും എന്നാണ് റിപ്പോര്‍ട്ട്.

2011ലാണ് മമതയുടെ തൃണമൂല്‍ 34 വര്‍ഷം ഭരിച്ച സിപിഐഎം സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തില്‍ വരുന്നത്. 2016ല്‍ ഭരണ തുടര്‍ച്ച ലഭിച്ച മമതയ്ക്ക് ഇത്തവണ ബിജെപിയില്‍ നിന്ന് വലിയ വെല്ലുവിളി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണ പരമ്പരകള്‍ ബംഗാളില്‍ തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close