CULTURAL

തുടിക്കുന്ന ദ്രവിഡ താളമായ് .. പ്രകൃതിയുടെ മടിത്തട്ടിൽ നിന്നൊരു കല


കലകളെ ചിന്തകള്‍ നമ്മെ പലവഴികളിലേക്ക് നയിക്കാം. ചിലപ്പോള്‍ വഴിയരികില്‍ നമ്മള്‍ പകച്ച് നില്‍കാം. മറ്റു ചിലപ്പോള്‍ നമ്മള്‍ നിന്ന നില്‍പ്പില്‍ അമ്പരന്നു പോവാം. അതു മല്ലെങ്കില്‍ അതി ത്രീവ നഷ്ടബോധത്തിലേക്ക് നമ്മള്‍ ഇടറിവീണെന്നു വരാം. ചിലപ്പോള്‍ തീവ്ര നിരാശയായിരിക്കും നമ്മളെ കീഴടക്കുന്നത്.അപ്പോള്‍ തന്നെയാണ് കലകളുടെ ലോകത്ത് നമ്മള്‍ പല വൈവിധ്യങ്ങളെയും കാണുന്നത്. അങനെ ഒരു അന്വേഷണത്തിലാണ് കുംഭപാട്ടുകളുടെ അറിവിലേക്ക് നമ്മള്‍ കാലിടറി വീഴുന്നത്. വന്യമായ ഒരു സൗന്ദര്യമാണ് ആ കലയ്ക്ക് അവകാശപ്പെടാനുള്ളത്. ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട്. നമ്മുടെ സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടാത്ത കലയാണ് കുഭപാട്ട്. എങ്ങനെയാണ് ഒരു കലയ്ക്ക് ഇത്രയും നിശബദ്ധമായിരിക്കാന്‍ കഴിയുക എന്നതോര്‍ത്ത് അത്ഭുതം തോന്നാം. എന്നാല്‍ ഒരു കല സജീവമായിരിക്ക്ുന്നത് അത് പ്രതിനിധാനം ചെയ്യുന്ന സമൂഹവുമായി ബന്ധപ്പെട്ടിരിക്കും എന്ന് തിരിച്ചറിയപമ്പോള്‍ നമ്മുക്ക് ആദ്യെ തോന്നിയ അമ്പരപ്പ് ഇല്ലാതെയാകും. എന്തെന്നാല്‍ അത് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി കാടുകളില്‍ ജീവിതം നയിക്കേണ്ടി വന്നവരുടെ കലയാണ്.അവരുടെ അതിജീവനത്തെയും സര്‍ഗാത്മകതയെയും കുറിക്കുന്നതാണ്.പാരമ്പര്യകലകളുടെ സംഗമഭൂമി

കല്ലേലി അപ്പൂപ്പന്‍ കാവ് എന്ന കാവിലാണ് കുഭപ്പാട്ട് എന്ന കല നടക്കുന്നത്. ലോകത്ത് ആ കല നടക്കുന്ന ഒരേഒരിടം. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ആചാരകല നടക്കുന്നത് പത്തനം തിട്ട ജില്ലയിലെ ഈ കാവില്‍ മാത്രമാണ്. പത്തനംതിട്ട കോന്നിയില്‍ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷമാണ് ഈ കല അരങ്ങേറുന്നത്.പ്രകൃതിയിലെ ഭാവങ്ങളെ വര്‍ണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തില്‍ കൊട്ടി ഉണര്‍ത്തുന്ന പാട്ടാണിത്. മറ്റരൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രകൃതിയുടെ വികൃതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രകൃതിയോട് തന്നെ നടത്തുന്ന പ്രാര്‍ത്ഥന. ഈ ആധുനികകാലത്തും ഈ കല കൊണ്ടാടപ്പെടുന്നു. കാലത്തിന്റെ കുത്തൊഴിക്കിന് വിട്ടു കൊടുകാത്തെ ഈ കലയെ നിലനിര്‍ത്താന്‍ ആ സമൂഹത്തിനു കഴിയുന്നു. കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സില്‍ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു മുന്നില്‍ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീര്‍ത്തിച്ച് ഈണത്തില്‍ പാടുന്നു. സര്‍വ്വ ചരാചരങ്ങള്‍ക്കും നാഥനായ അപ്പൂപ്പന്‍ വാഴും കല്ലേലി അപ്പൂപ്പന്‍ കാവ് പാരമ്പര്യ കലകളുടെ സംഗമഭൂമികൂടിയാണ്.ഭാരതാംബയുടെ മണ്ണില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതകളി,തലയാട്ടം കളി ,കുംഭ പാട്ട് ,പടേനി കളി എന്നിവ നടക്കുന്ന കാവാണ് കല്ലേലി കാവ്.കൂടാതെ സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്‌നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി ഇവിടെ സമര്‍പ്പിക്കപ്പെടുന്നു. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി വിളക്ക്. ദീപനാളങ്ങള്‍ സര്‍വ്വദോഷത്തേയും കരിച്ച് കളയും എന്നതാണ് വിശ്വാസം. ദീപങ്ങള്‍ മുകളിലേക്ക് മാത്രമേ കത്തൂ. ഇതേപോലെ ഭക്തര്‍ക്ക് എന്നും ഉയര്‍ച്ചയുണ്ടാകാനാണ് അച്ചന്‍കോവിലാറ്റില്‍ കല്ലേലിവിളക്ക് തെളിയിക്കുന്നത്.


കരിക്ക് പടേനിക്കായി നാനാദിക്കില്‍ നിന്നും ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തും. കരിക്ക് പടേനിക്ക് ആവശ്യമായ കരിക്ക് വിവിധ കരകളില്‍ നിന്നും ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കാറാണ് പതിവ്.. കല്ലേലി ഊരാളിക്കാവിലും പ്രധാനപ്രതിഠയ്ക്കു പുറമേ നാഗരാജനും നാഗദേവതയും വാണരുളുന്നു.ഭാരതപ്പൂങ്കുറവന്‍ ,പൂങ്കുറത്തി എന്നിവരുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക കാവും കല്ലേലി കാവ് തന്നെ. ഊരാളി അപ്പൂപ്പന്‍സേവ, ആദിത്യപൂജ, മലപൂജ, ഗണപതിപൂജ, പരാശക്തിപൂജ, ഗജപൂജ, ഗന്ധര്‍വ്വപൂജ, യക്ഷിപൂജ, മൂര്‍ത്തിപൂജ, കുട്ടിച്ചാത്തന്‍ പൂജ, വടക്കഞ്ചേരി അച്ചന്‍ പൂജ, കൊച്ചുകുഞ്ഞ് അറുകൊല പൂജ, വാനരപൂജ, മീനൂട്ട് പൂജ എന്നിവ ഉപസ്വരൂപ പൂജകളായി ഇവിടെ നടത്തപ്പെടുന്നു. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ വാഹനം ആനയായതിനാല്‍ ശര്‍ക്കരയും പഴങ്ങളും നല്‍കിയിട്ടുള്ള ആനയൂട്ടും കാവില്‍ നടന്നുവരുന്നു. തിരുമുമ്പില്‍ പറയിടീലും, താമ്പൂല സമര്‍പ്പണത്തിനുമായി കാവിലെത്തുന്നവര്‍ ശരണവഴിയിലാണ്. കരിക്കിന്റെ പടേണി കാവിന്റെ പ്രശസ്തി വിളിച്ചറിയിക്കുന്നു. മലദൈവങ്ങളെ വിളിച്ചുചൊല്ലി കാലദോഷമകറ്റുന്ന ഊരാളിയുടെ അരുളപ്പാടുകള്‍ അപ്പൂപ്പന്റെ നാമത്തില്‍ ദിക്കുകള്‍ മുഴക്കുന്നു. ഇത്തരത്തില്‍ പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ആരാധന സമ്പ്രദായമാണ് ഈ കാവില്‍ കാണുന്നത്. പ്രാകൃത ദ്രാവിഡ ആചാരങ്ങളുടെ ശേഷിപ്പു കൂടിയാണ് കല്ലേലി അപ്പൂപ്പന്‍ കാവിലെ ആ ചാരങ്ങള്‍.


പ്രകൃതിയുടെ കല

പ്രകൃതിയോട് അത്രമേല്‍ അടുത്തു നില്‍ക്കുന്നതാണ് കുഭപാട് . മുളയും,കാട്ടു കല്ലും പച്ചിരുമ്പും,ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മലദേവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തില്‍ ലോക ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു പ്രകൃതിയുടെ നിലനില്‍പ്പിനായി കുംഭ പാട്ട് നടത്തി വരുന്നു. ലൗകിക ജീവിതത്തിന്റെ പരിധിയില്‍ നിന്ന് അകന്നു നില്‍ക്കുന്നവയാണ്

പുരാവൃത്തങ്ങള്‍.ദേവീദേവന്‍മാരുടെയും മറ്റ് അലൗകിക ശക്തികളുടെയും ഉത്ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പുരാവൃത്തങ്ങളും. വയനാടന്‍ കുറിച്യര്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുളള ‘കുംഭപാട്ട് ‘ഇപ്പോള്‍ പാടുന്നത് കല്ലേലി കാവില്‍ മാത്രമാണ്. കാട്ടില്‍ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മുളയിലെ പുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വയ്ക്കും. പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തില്‍ പരുവപ്പെടുത്തും.മുകള്‍ വശ ദ്വാരം ക്രമപ്പെടുത്തും. മുകളിലും താഴെയും ചൂരല്‍ കൊണ്ട് വരിയും. തുടര്‍ന്ന് മുള ഉണങ്ങാന്‍ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന ‘കുംഭം ‘കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി നടയില്‍ പൂജ വയ്ക്കും. കുംഭം അടിക്കുന്ന മൂത്ത ഊരാളി വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭം എടുക്കുന്നത്.കുംഭം ഇടിക്കുന്ന കല്ല് നദിയില്‍ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത്. കല്ല് കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകള്‍ നല്‍കിയാണ് വാദ്യ ഉപകരണമാക്കുന്നത്.ഉണക്ക പാളയും അതില്‍ അടിക്കാന്‍ ഉള്ള കാട്ടുകമ്പും, രണ്ടു പച്ചിരുമ്പും, കൈ താളവും ചേരുമ്പോള്‍ കുംഭപ്പാട്ട് പിറക്കുന്നു. ഏറ്റു ചൊല്ലാന്‍ ആറാളുകള്‍ വേറെയും ഉണ്ട.്
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും. കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയില്‍ ആഴികൂട്ടിയിട്ട് ഇതിനു ചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും, താളത്തിലും കര്‍ഷകര്‍ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു. അങ്ങനെ കലയുടെ ചരിത്രം അന്വേഷിച്ചു പോയാല്‍ അവ പലതും നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കാണാം. ഇന്ന് വെറും ആചാരമായി മാറിയ പലത്തിനു പിന്നിലും പണ്ടത്തെ ജനതയുടെ അതിജീവനത്തിന്റെ കഥയുണ്ട്.പ്രകൃതിയുടെ നിലനില്‍പ്പിനായി കുംഭ പാട്ട് നടത്തി വരുന്നു എന്നതാണ് വിശ്വാസം.


ആദി ജനതയുടെ കല


ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണര്‍ത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം എന്നാല്‍ മുള എന്നാണ്. മുളന്തണ്ട് പാകത്തില്‍ മുറിച്ച് വ്യത്യസ്ഥ അളവില്‍ എടുത്ത് പരന്ന ഒരു ശിലയില്‍ ഒരേതാളത്തില്‍ കുത്തുന്നു. ഇപ്പോള്‍ എങ്ങനെയാണ് ആ കലയ്ക്ക് ആ പേരു കൈവന്നത് എന്ന് മനസിലായല്ലോ. ശിലയില്‍ അമരുന്ന മുളം തണ്ടില്‍ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു.പണിയായുധങ്ങളില്‍ ഒന്നായ ഇരുമ്പ് എന്ന ജാരല്‍ പരസ്പരം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയില്‍ രണ്ട് കമ്പുകള്‍ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോള്‍ കുംഭപ്പാട്ടിന്റെ താളം മുറുകും. നമ്മള്‍ അതുവരെ കേട്ടു പരിച്ചയിച്ചിട്ടില്ലാത്ത സംഗീതത്തിന്റെ പുതിയ വിസ്മയം നമ്മുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടുന്നു. ഗായകരുടെ സംഗീതവിരുത് കുംഭത്തില്‍ നിറയുമ്പോള്‍ കര്‍ണ്ണങ്ങള്‍ക്ക് ഇമ്പമാര്‍ന്ന നാദവും ശ്രവിക്കാം.മനുഷ്യനില്‍ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനും പ്രകൃതിയില്‍ നിന്ന് മാറ്റി നിര്‍ത്തി മനുഷ്യ ജീവിതത്തെ കാണുവാനും കഴിയില്ല. മനുഷ്യനും പ്രകൃതിയും ജന്തുജാലകങ്ങളും പരസ്പരം പൂരകങ്ങളായി സമന്വയിക്കുന്ന സഹവര്‍ത്തിത്വത്തിന്റെ സംസ്‌കാരത്തെയാണ് നാം പരിപോഷിപ്പിക്കുന്നത്.കാടിനെ അറിയുവാനും തുടിയും താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്നേഹിക്കുവാനും ജീവന്റെ നിലനില്‍പ്പിനാധാരമായ ജലസ്രോതസ്സുകള്‍, നദികള്‍, ജലാശയങ്ങള്‍ എന്നിവയെ സംരക്ഷിക്കുവാനും ആരണ്യ കേരളത്തിന്റെ കൈകള്‍ക്ക് കഴിയണം.ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നുപോകുന്നഅപൂര്‍വ്വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ഈ ഊരാളി അപ്പൂപ്പന്‍ കാവ്. കുഭപ്പാട്ട് നടത്തുന്ന ഊരാളി പ്രമുഖര്‍ പലരും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ്. അവര്‍ക്ക് പ്രകൃതി ചിക്ത്‌സയെക്കുറിച്ച് നല്ല അറിവുകള്‍ ഉണ്ട്. ഏഴു ദിവസം നിര്‍ത്താതെ പാടാനുള്ള കുഭപ്പാട്ടുകള്‍ അവര്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു. ഇത്തരത്തില്‍ ഇന്നത്തം ആധുനിക ജനതയ്ക്ക് അറിയാത്ത് ഒരുപ്പാട്ട് കലകളും ആചാരങ്ങളും അവിടെയും ഇവിടെയും ആയി ഒളിഞ്ഞിരിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close