INDIA

തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന സവാളയുടെ കയറ്റുമതി ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന സവാള, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ആഭ്യന്തരവിപണിയില്‍ ചരക്കുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് സവാള കയറ്റുമതി കേന്ദ്രം നിരോധിച്ചത്. അതിര്‍ത്തിയില്‍ 500- 600 ട്രക്കുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മല്‍ഹാദിപൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ചരക്ക് കയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ വിവിധ അതിര്‍ത്തികളില്‍ സവാള കയറ്റിയ ബംഗ്ലാദേശ് ട്രക്കുകളുടെ എണ്ണം തുടരുകയാണെന്നും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഗോജദംഗ,പെട്രാപോള്‍ എന്നിവിടങ്ങളിലെ ലാന്‍ഡ് പോര്‍റ്റുകളിലും സവാള നിറച്ച ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close