KERALATrending

തൃശൂരില്‍ കൊവിഡ് രോഗിയായ വയോധികയെ കട്ടിലില്‍ കെട്ടിയിട്ടതായി പരാതി

എരുമപ്പെട്ടി: കൊവിഡ് രോഗിയായ വയോധികയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടതായി പരാതി. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ ദുരനുഭവം നേരിട്ടത്. ജീവനക്കാര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചെന്നും തുടര്‍ന്ന് കട്ടിലില്‍ നിന്ന് താഴേക്ക് വീണ് ഇവര്‍ക്ക് തലയ്ക്ക് പരുക്ക് പറ്റിയതായും ആരോപണം ഉയര്‍ന്നു. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും, തൃശൂര്‍ ഡിഎംഒക്കും ബന്ധുക്കള്‍ പരാതി നല്‍കി. കൊവിഡ് രോഗിയായ ഇവരെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20 ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാന്‍ കൂടെ നില്‍ക്കാര്‍ അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ ഇതിനനുവദിച്ചില്ല. അവശയായ ഇവരെ കട്ടിലില്‍ കെട്ടിയിട്ടതായും രോഗം മൂര്‍ച്ചിച്ച് അബോധാവസ്ഥയിലായ ഇവര്‍ കട്ടിലില്‍ നിന്ന് തറയിലേക്ക് വീണെന്നും പരാതി ഉയര്‍ന്നു. തലയ്ക്ക് മുറിവ് പറ്റിയതിനെ തുര്‍ന്ന് ഏഴ് തുന്നലിട്ടിട്ടുണ്ട്. പല്ല് ഇളകിയതായും കണ്ണിനടിയിലും മുഖത്ത് പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ പറയുന്നു. ഇതേ വാര്‍ഡില്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ കെട്ടിയിട്ട നിലയില്‍ താഴെ വീണ് കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു. കുഞ്ഞു ബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മകന്‍ വിദേശത്താണ്. കുഞ്ഞു ബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close