Breaking NewsKERALA
തൃശൂരില്‍ വന്‍ കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്നു, ഒന്നേ മുക്കാല്‍ കോടിയുടെ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: തൃശൂരില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. കയ്പമംഗലം മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.ഇന്നലെ രാത്രിയാണ് സംഭവം.ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഭിത്തി തുരന്നാണ് കവര്‍ച്ചാ സംഘം അകത്തു കടന്നത്. തുടര്‍ന്ന് ലോക്കര്‍ കുത്തിത്തുറന്ന് മൂന്നര കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. ഇതിന് ഒന്നേ മൂക്കാല്‍ കോടി രൂപ മൂല്യം വരുമെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ പിന്നിലാണ് ഭിത്തി തുരന്നത്. ഒരാള്‍ക്ക് കടക്കാവുന്ന വലുപ്പത്തില്‍ ഭിത്തി തുരന്നാണ് അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു.