KERALANEWS

തൃശൂര്‍ കുതിരാനില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുമരണം

തൃശൂര്‍ കുതിരാനില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ലോറിയും കാറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടംമുണ്ടായത് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട്‌ ൈബക്കിലും ഇടിച്ചു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി കാറില്‍ ഒരു യാത്രക്കാരന്‍ കുടങ്ങിക്കിടക്കുകയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.രാവിലെ ആറേമുക്കാലോടുകൂടിയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close