KERALA
തൃശൂര്‍ ദേശീയ പാതയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു, ആളപായമില്ല

തൃശ്ശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ മണ്ണുത്തിക്കടുത്ത് ചരക്കുലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആളപായമില്ല. ലോറിയുടെ മുന്‍വശത്തെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപെടുത്തി. കാലിന് ഗുരതര പരിക്കേറ്റ ഡൈവര്‍ തമിഴ്നാട് സ്വദേശി മൈക്കിള്‍ ആന്റണി (43)യെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍പേ പോയ ലോറി അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തതോടെ അപകടം സംഭവിക്കുകയായിരുന്നു. അപകടസമയത്ത് അതുവഴി വന്ന നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലീസ് ഉദ്യാഗസ്ഥന്റെ ഇടപെടലും നാട്ടുകാരും ചേര്‍ന്ന് 20 മിനിറ്റോളം നടത്തിയ രക്ഷാപ്രവര്ത്തമാണ് ഡ്രൈവറുടെ ജീവന് രക്ഷിക്കാന്‍ സഹായകമായത്.