KERALA
തൃശൂർ പൂരം ഉപേക്ഷിച്ചു;ക്ഷേത്ര ചടങ്ങുകള്‍ മാത്രം

തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഈവർഷത്തെ തൃശൂർ പൂരംക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ നടക്കുന്ന പൂര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.ചരിത്രത്തിലാദ്യമായാണ് തൃശൂർ പൂരം പൂർണമായി ഒഴിവാക്കുന്നത്.