CULTURALKERALANEWSTop News

തൃശൂർ പൂരം കർശന നിബന്ധനകളോടെ നടത്തും; മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കാം

തൃശൂർ: തൃശൂർ പൂരം സ്ഥിരം പ്രൗഢിയോടെ; ചടങ്ങുകളിൽ മാറ്റമില്ലാതെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. കർശന നിയന്ത്രണങ്ങളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാവും പൂരം നടത്തുക.

തൃശൂർ പൂരത്തിനെത്തുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.10 വയസ്സിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്‌സിൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close