KERALANEWSTop News

തൃശ്ശൂരില്‍ വന്‍ വ്യാജമദ്യവേട്ട

പി.എസ്.ദേവരാജന്‍

തൃശൂർ :ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ T.R. ഹരിനന്ദനൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടത്തിയ രഹസ്യഎൻഫോഴ്സ്മെൻറിൻ്റെയും, ഷാഡോ നീക്കങ്ങളുടെയും ഭാഗമായി തൃശൂർ – മരത്താക്കര ബൈപാസിൽ വെച്ച് ആവശ്യക്കാരായി അഭിനയിച്ച് ഓർഡർ നല്കിയതനുസരിച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 30 ലിറ്റർ വാറ്റുചാരായം പിടികൂടി. തൃശൂർ മണ്ണും പേട്ട സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ റപ്പായി മകൻ ജെയ്സൻ (48)അറസ്റ്റിലായി.

കോറോണ ലോക് ഡൗൺ കാലം മുതൽ വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തിയിരുന്നയാളെ ആഴ്ചകളായ് എക്സൈസ് നടത്തിയ തന്ത്രപരമായ് ഒരുക്കിയ കെണിയിൽ കുടുങ്ങി.
തൃശൂർ മണ്ണുംപേട്ട സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ജെയ്സൻ (48) ആണ്.
ഓട്ടോറിക്ഷയിൽ 30 ലിറ്റർ വാറ്റ് ചാരയമടക്കം എക്സൈസ് പിടികൂടി അറസ്റ്റ് ചെയ്തത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ .
തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ടി.ആർ ഹരിനന്ദനൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടത്തിയ രഹസ്യ എൻഫോഴ്സ്മെൻറിൻ്റെയും, ഷാഡോ നീക്കങ്ങളുടെയും ഭാഗമായി തൃശൂർ മരത്താക്കര ബൈപാസിൽ വെച്ച് ആവശ്യക്കാരായി അഭിനയിച്ച് ഓർഡർ നല്കിയതനുസരിച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 30 ലിറ്റർ വാറ്റുചാരായം പിടികൂടിയത്.

തൃശൂർ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗം നടത്തിയ രഹസ്യ നീക്കത്തിൽ .ഇയാൾ ചാരായത്തിനു് ഒരോ പത്തു ദിവസത്തേക്കും.
ഓരോ കോഡ് ഉപയോഗിക്കുകയാണ് പതിവ് എന്ന് മനസ്സിലാക്കി.

ആഗസ്ത് 10 വരെ Dream gold എന്നും, 11 മുതൽ 20 വരെ Freedom എന്നും 21മുതൽ 31 വരെ മാവേലി എന്നു മാണെന്ന് മനസ്സിലാക്കി.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഫ്രീഡം 15 എണ്ണത്തിന് ഓർഡർ നല്കി അഡ്വാൻസും നൽകി.

സ്വാതന്ത്യദിനത്തിൻ്റെ അന്നുള്ള ഒരാവശ്യത്തിനാണെന്ന് പറഞ്ഞ് ആവശ്യക്കാരനായി മരത്താക്കര ഭാഗത്ത് ഹൈവേയിൽ വാങ്ങാനുള്ള ആളുകളെ പോലെ നിന്ന് അതിവിദഗ്ധമായി പ്രതിയെ വലയിലാക്കി അറസ്റ്റ് ചെയ്ത് ഓഫിസിലെത്തിക്കുകയായിരുന്നു.

വാഷും,വാറ്റുപകരണങ്ങളും വടക്കാഞ്ചേരി റെയ്ഞ്ചിൽപ്പെട്ട ആറ്റൂർ പാറപ്പുറത്ത് പാട്ടത്തിനെടുത്തക്കൃഷി ഭൂമിയിൽ വെച്ചാണെന്ന് വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നേന്ത്രവാഴയും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്ത് പ്രതി കാണിച്ചു തന്ന സ്ഥലത്തു നിന്നും 800 ലിറ്റർ വാഷും,വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഒരു ഫ്രീഡം എന്നാൽ 1 ലിറ്റർ ചാരായമാണെന്നാണ് കണക്ക്.ലിറ്ററൊന്നിന് 1500 രൂപയാണ് വില. ലോക് ഡൗൺ കാലത്ത് ഒരു ദിവസം 200 ലിറ്റർ വരെ വാറ്റി വില്ലന നടത്തിയിരുന്നു. കറുകപ്പട്ട ഇട്ട് മാറ്റി എടുക്കുന്ന ചാരായമാണിത്‌. ചാരായ വാറ്റിനെ മറയാക്കാൻ വേണ്ടിയായിരുന്നു കാർഷിക പ്രവർത്തികൾ .600 ഓളം കുലച്ച നേത്ര വാഴത്തോട്ടമാണ് വാറ്റു കേന്ദ്രത്തിൽ കയറി ചെല്ലുന്ന ഭാഗത്ത് കാണപ്പെട്ടത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് പരിശോധനക്കു ശേഷം ക്വോറൻ്റയിൻ കേന്ദ്രത്തിലാക്കുകയും, പരിശോധനാ ഫലം നെഗറ്റീവ് ആക്കുന്ന മുറക്ക് റിമാൻറിനായി ജയിലിലേക്ക് മാറ്റും.

എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ്റെ പ്രത്യേക ഉത്തരവു പ്രകാരം. ഓഗസ്റ്റ് 5 മുതൽ ഓണം സെപഷ്യൽ ഡ്രൈവ്ആരംഭിച്ചിരിക്കുന്നു. പ്രിവൻ്റീവ് ഓഫീസർമാരായ പി.ജി ശിവശങ്കരൻ കെ.എസ്സ് സതീഷ് കുമാർ, കെ.എം.സജീവ്, ഗ്രേഡ് പ്രീവെൻ്റീവ് ഓഫീസർ ടി.ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ജി ഷാജു, എം .കെ കൃഷ്ണപ്രസാദ്, സനീഷ് കുമാർ, ബിബിൻ ചാക്കോ, വനിതാ ഓഫീസർ സി.എൻ .അരുണ, ഡ്രൈവർ. ടി.പി മനോജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

തൃശൂർ :ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രദീപ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ T.R. ഹരിനന്ദനൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ച്ചയായി നടത്തിയ രഹസ്യഎൻഫോഴ്സ്മെൻറിൻ്റെയും, ഷാഡോ നീക്കങ്ങളുടെയും ഭാഗമായി തൃശൂർ – മരത്താക്കര ബൈപാസിൽ വെച്ച് ആവശ്യക്കാരായി അഭിനയിച്ച് ഓർഡർ നല്കിയതനുസരിച്ച് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 30 ലിറ്റർ വാറ്റുചാരായം പിടികൂടി. തൃശൂർ മണ്ണും പേട്ട സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ റപ്പായി മകൻ ജെയ്സൻ (48)അറസ്റ്റിലായി.

കോറോണ ലോക് ഡൗൺ കാലം മുതൽ വൻതോതിൽ ചാരായം വാറ്റി വില്പന നടത്തുന്ന ഇയാളെപ്പറ്റിയുള്ള രഹസ്യവിവര oഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ചത്.തുടർന്ന് തൃശൂർ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗം നടത്തിയ രഹസ്യ നീക്കത്തിൽ ഇയാൾ ചാരായത്തിനു് ഒരോ പത്തു ദിവസത്തേക്കും ഓരോ കോഡ് ഉപയോഗിക്കുകയാണ് പതിവ് എന്ന് മനസ്സിലാക്കി.ആഗസ്ത് 10 വരെ Dream gold എന്നും, 11 മുതൽ 20 വരെ Freedom എന്നും 21മുതൽ 31 വരെ മാവേലി എന്നു മാണെന്ന് മനസ്സിലാക്കി.ഇതിൻ്റെ അടിസ്ഥാനത്തിൽ ഫ്രീഡം 15 എണ്ണത്തിന് ഓർഡർ നല്കി അഡ്വാൻസും നൽകി. സ്വാതന്ത്യദിനത്തിൻ്റെ അന്നുള്ള ഒരാവശ്യത്തിനാണെന്ന് പറഞ്ഞ് ആവശ്യക്കാരനായി മത്താക്കര ഭാഗത്ത് ഹൈവേയിൽ വാങ്ങാനുള്ള ആളുകളെ പോലെ നിന്ന് അതിവിദഗ്ധമായി വലയിലാക്കി അറസ്റ്റ് ചെയ്ത് ഓഫിസിലെത്തിച്ചു. വാഷും,വാറ്റുപകരണങ്ങളും വടക്കാഞ്ചേരി റെയ്ഞ്ചിൽപ്പെട്ട ആറ്റൂർ പാറപ്പുറത്ത് പാട്ടത്തിനെടുത്തക്കൃഷി ഭൂമിയിൽ വെച്ചാണെന്ന് വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നേന്ത്രവാഴയും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലത്ത് പ്രതി കാണിച്ചു തന്ന സ്ഥലത്തു നിന്നും 800 ലിറ്റർ വാഷും,വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ഒരു ഫ്രീഡം എന്നാൽ 1 ലിറ്റർ ചാരായമാണെന്നാണ് കണക്ക്.ലിറ്ററൊന്നിന് 1500/- രൂപയാണ് വില. ലോക് ഡൗൺ കാലത്ത് ഒരു ദിവസം 200 ലിറ്റർ വരെ വാറ്റി വില്ലന നടത്തിയിരുന്നു. കറുകപ്പട്ട ഇട്ട് മാറ്റി എടുക്കുന്ന ചാരായമാണിത്‌. ചാരായ വാറ്റിനെ മറയാക്കാൻ വേണ്ടിയായിരുന്നു കാർഷിക പ്രവർത്തികൾ .600 ഓളം കുലച്ച നേത്ര വാഴത്തോട്ടമാണ് വാറ്റു കേന്ദ്രത്തിൽ കയറി ചെല്ലുന്ന ഭാഗത്ത് കാണാവുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് പരിശോധനക്കു ശേഷം ക്വോറൻ്റയിൻ കേന്ദ്രത്തിലാക്കുകയും, പരിശോധനാ ഫലം നെഗറ്റീവ് ആക്കുന്ന മുറക്ക് റിമാൻറിനായി ജയിലിലേക്ക് മാറ്റും. എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണൻ്റെ പ്രത്യേക ഉത്തരവു പ്രകാരം ഓഗസ്റ്റ് 5 മുതൽ ഓണം സെപഷ്യൽ ഡ്രൈവ് ആരംഭിച്ചിരിക്കുന്നു. രഹസ്യ വിവരങ്ങൾ നൽകാനുള്ള നമ്പർ 04872389455 പ്രീ വെൻ്റിവ് ഓഫീസർമാരായP G. ശിവശങ്കരൻ കെ.എസ്സ് സതീഷ് കുമാർ, കെ.എം.സജീവ്, ഗ്രേഡ് പ്രീ വെൻ്റീവ് ഓഫീസർT Rസുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായM .G. ഷാജു, MK കൃഷ്ണപ്രസാദ്, സനീഷ് കുമാർ, ബിബിൻ ചാക്കോ, വനിതാ ഓഫീസർ C. Nഅരുണ, ഡ്രൈവർTP മനോജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

Tags
Show More

Related Articles

Back to top button
Close