MoviesNEWS

തെന്നിന്ത്യന്‍ താര സുന്ദരി പ്രണിത സുഭാഷ് വിവാഹിതയായി; ആരെയും അറിയിക്കാഞ്ഞത് ചടങ്ങ് നടക്കുമോ എന്ന സംശയത്താൽ എന്ന് താരം; ചിത്രങ്ങള്‍ കാണാം

നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവുമായി മെയ് 30ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പ്രണിത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് നേരത്തേ കൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം.

ബംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത. ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close