MoviesNEWS

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

മുംബൈ:തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍. മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ചുവന്ന ലെഹങ്കയായിരുന്നു കാജലിന്റെ വേഷം. അതിനൊപ്പം പെയില്‍ പിങ്ക് ദുപ്പട്ടയും താരം അണിഞ്ഞിരുന്നു. ഷര്‍വാണിയാണ് ഗൗതം ധരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ വിവാഹചിത്രങ്ങള്‍. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലാണ് കാജല്‍ വിവാഹിതയായിത്. ഹല്‍ദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷവാര്‍ത്ത കാജല്‍ പുറത്തുവിട്ടത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close