KERALANEWS

തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരി ആദ്യആഴ്ച കേരളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഫെബ്രുവരി ആദ്യആഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.തിയതി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലായെങ്കിലും ബിജെപി കോര്‍ കമ്മിറ്റിയിലും തിരുവനന്തപുരത്തെ ചര്‍ച്ചകളിലും തൃശ്ശൂരിലെ പൊതുയോഗത്തിലും നഡ്ഡ പങ്കെടുക്കും.ജനുവരി അവസാനം ബിജെപിയുടെ സംസ്ഥാന സമിതി തൃശ്ശൂരില്‍ ചേരുന്നുണ്ട്. ഈ സംസ്ഥാന സമിതിയിലാകും തിയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

തിരുവനന്തപുരത്തായിരിക്കും നഡ്ഡ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാര്‍ട്ടി നേതാക്കളുമായും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുമായും മറ്റും ചര്‍ച്ച നടത്തും. ശേഷം കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും നഡ്ഡ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. പാര്‍ട്ടിയുടെ മീഡിയ വിഭാഗവും സോഷ്യല്‍ മീഡിയാ വിഭാഗവുമായും നഡ്ഡ ചര്‍ച്ച നടത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close