INDIANEWSTrending

‘തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ദിവസം ബി.ജെ.പി അംഗങ്ങളും ട്രംപ് അനുകൂലികളെ പോലെ പെരുമാറും’ ;തുറന്നടിച്ച് മമത

ന്യൂഡല്‍ഹി: ബി.ജെ.പി തെരഞ്ഞെടുപ്പ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്നു നാദിയ ജില്ലയിലെ റാലിയെ അഭിസംബോധന ചെയ്യവേ തുറന്ന് പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ പാര്‍ട്ടിയില്‍ നിന്നും അടുത്തിടെയുണ്ടായ കൊഴിഞ്ഞുപോക്കിനെ കുറിച്ച് സൂചിപ്പിക്കവേ ബി.ജെ.പി ഒരു ചവറ്റുകൊട്ട പാര്‍ട്ടിയായി മാറിയെന്നു അവര്‍ പറഞ്ഞു. മറ്റുള്ള പാര്‍ട്ടിയില്‍ നിന്നുള്ള അഴിമതിക്കാരായതും ചീഞ്ഞതുമായ നേതാക്കളെ കൊണ്ട് നിറയ്ക്കുകയാണ് അവരെന്നും മമത കൂട്ടിച്ചെര്‍ത്തു.’ ചില തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നതായി നമ്മള്‍ കണ്ടു. അവര്‍ കൊള്ള നടത്തിയ പൊതു പണം സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ബി.ജെ.പി ഒരു വാഷിംഗ് മെഷീന്‍ പോലെയാണ് പെരുമാറുന്നത്. അവരുടെ പാര്‍ട്ടിയില്‍ ചേരുന്നതോടെ അഴിമതിക്കാര്‍ വിശുദ്ധരായി മാറും ‘ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്തു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കര്‍ഷക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍ വലിക്കണമെന്നും ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close