KERALANEWS

തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല,പാര്‍ട്ടി അന്തിമ തീരുമാനമെടുക്കും പികെ അബ്ദുറബ്ബ്

തിരൂരങ്ങാടി:നിയമസഭ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. മത്സര രംഗത്തുനിന്ന് സ്വമേധയാ പിന്‍മാറേണ്ട ആവശ്യമില്ല, പാര്‍ട്ടി പറയുന്ന ഏതു തീരുമാനവും കൈക്കൊള്ളാന്‍ തയ്യാറാണ്. മത്സര രംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ വളരെ നേരത്തെ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന പതിവ് മുസ്‌ലിം ലീഗില്‍ ഇല്ല. പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അതനുസരിച്ചാകും തുടര്‍ നടപടിയെന്നും പി. കെ അബ്ദുറബ്ബ് പറഞ്ഞു.

അബ്ദുറബ്ബ് അടക്കമുള്ളവരെ ലീഗ് മത്സര രംഗത്തുനിന്ന് മാറ്റി നിര്‍ത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എട്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മുസ്‌ലിം ലീഗ് ഇത്തവണ സീറ്റ് നല്‍കിയേക്കില്ലെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close