KERALANEWS

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വയല്‍ക്കിളികള്‍, യുഡിഎഫ് പിന്തുണയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: വയല്‍ക്കിളികള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ വയല്‍ക്കിളികള്‍ തളിപ്പറമ്പ് നഗരസഭയിലേക്കാണ് മത്സരിക്കുന്നത്. നഗരസഭയിലെ കീഴാറ്റൂര്‍, മാന്ധം കുണ്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനമെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവില്‍ എല്‍.ഡി.എഫിന് വന്‍ ഭൂരിപക്ഷമുള്ള തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വയല്‍ ഉള്‍പ്പെടുന്ന മുപ്പതാം ഡിവിഷനിലും തൊട്ടടുത്ത മുപ്പത്തിയൊന്നാം ഡിവിഷനിലുമാണ് വയല്‍ക്കിളികള്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കീഴാറ്റൂര്‍ വാര്‍ഡില്‍ 690ഉം മാന്ധം കുണ്ട് വാര്‍ഡില്‍ 1200ഉം വോട്ടര്‍മാരാണ് ആകെയുളളത്. വയല്‍ക്കിളി സമരത്തിന് നേതൃത്വം കൊടുത്തവരും പ്രവര്‍ത്തകരും ഉള്‍പ്പെടുന്നതാണ് ഈ രണ്ട് വാര്‍ഡുകള്‍. അതുകൊണ്ട് തന്നെ ഇരു വാര്‍ഡുകളിലും അട്ടിമറി വിജയം നേടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.വനിതാ സംവരണ സീറ്റുകളായ ഇരു ഡിവിവിഷനുകളിലും അടുത്ത ആഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. രണ്ടിടത്തും യു.ഡി.എഫ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close