NEWSTrendingWORLD

‘തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കും’:ജോ ബൈഡന്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ്-19 വാക്സിന്‍ നല്‍കുമെന്ന് ഡമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തുടരുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജനങ്ങള്‍ക്കെല്ലാം സൗജന്യ വാക്സിന്‍ വക്സിന്‍ നല്‍കുമെന്ന് ബൈഡന്‍ പറഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി നടന്ന തെരഞ്ഞെടുപ്പ് സംവാദത്തിലാണ് ബൈഡന്‍ ഈ പ്രസ്താവന നടത്തിയതെന്നാണ് സൂചന. ആഴ്ചകള്‍ക്കകം കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയെ ബൈഡന്‍ പരിഹസിച്ചു. ‘ ഇത്രയധികം കൊവിഡ് മരണങ്ങള്‍ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുത്. അദ്ദേഹത്തിന് കൊവിഡ് ബാധ ചെറുക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നുമില്ല. അമേരിക്കന്‍ ജനത കൊവിഡിനൊപ്പം ജീവിക്കുകയല്ല, മരിക്കുകയാണ്’ – എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജനം കൊവിഡിനെതിരെ ജീവിക്കാന്‍ പഠിച്ചെന്ന് ട്രംപ് പറഞ്ഞു. തന്റെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും പ്രശംസ നേടിത്തരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം പുനഃസ്ഥാപിക്കുമെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളായിരിക്കെ രേഖകളില്ലാതെ യു എസി എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നൂറ് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു
ടെന്നസിലെ നാഷ്വില്ലിലാണ് സംവാദം നടക്കുന്ന സംവാദത്തില്‍ കൊവിഡ് പ്രതിരോധം, വംശീയത, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് മുഖ്യചര്‍ച്ചാവിഷയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close