KERALA

തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് വനിതാ നേതാവിന്റെ ഭീഷണി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നല്‍കിയില്ലെങ്കില്‍ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് വനിതാ നേതാവിന്റെ ഭീഷണി. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശമയച്ചത്.ജില്ലയിലെ പ്രമുഖനേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രുപ്പുകളിലൂടെയാണ്.സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും തമ്മില്‍ പിടിവലി നടക്കുന്നതിനിടെ ഐ ഗ്രൂപ്പിലെ നേതാക്കള്‍ തമ്മിലാണ് തര്‍ക്കവും ഭീഷണിയുമുണ്ടായത്. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്നറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണമെന്നും അവര്‍ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു.കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്ങുമിത്തിയില്ല. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇത്തരം തര്‍ക്കങ്ങളിലും ഭീഷണികളിലും പെട്ട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close