INDIANEWS

തെരഞ്ഞെടുപ്പ് അമേരിക്കയിലെങ്കിലും കമല ഹാരിസിനായി പ്രാര്‍ഥനയോടെ തമിഴ്‌നാടും

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനായി പ്രാര്‍ഥനയോടെ തമിഴ്‌നാടും. തമിഴ്‌നാട്ടിലെ കമലയുടെ പൂര്‍വികരുടെ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് വിജയത്തിനായി പൂജ നടത്തുന്നത്.ചെന്നൈയില്‍നിന്ന് 390 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് പൂജ. 55കാരിയായ കമല വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗ്രാമം മുഴുവന്‍.

കുടുംബത്തില്‍ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളില്‍ തുലസേന്ദ്രപുരത്തെ കുടുംബക്ഷേത്രത്തിലെത്തുമെന്ന് കമല ഹാരിസിന്റെ മാതൃസഹോദരി സരള ഗോപാലന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.മുത്തച്ഛന്‍ പി.വി ഗോപാലന്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കമല ഹാരിസ് പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ഉത്തരവാദികളായ വീരന്മാരെക്കുറിച്ച് മുത്തച്ഛന്‍ പറഞ്ഞുതന്നത് മദ്രാസ് ജീവിതത്തിലെ ഓര്‍മകളായും കമല വിവരിച്ചിരുന്നു.1964 ഒക്‌ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലാണ് കമലയുടെ ജനനം. പിതാവ് ജമൈക്കന്‍ പൗരനായ ഡോണള്‍ഡ് ജെ. ഹാരിസും മാതാവ് തമിഴ്‌നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്. ഇരുവരും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, ആ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും ആദ്യ കറുത്ത വര്‍ഗക്കാരിയുമാകും കമല ഹാരിസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close