KERALANEWSTrending

തെരഞ്ഞെടുപ്പ് ചൂട് ഒഴിഞ്ഞിട്ടില്ല ,സന്തോഷ് കുമാര്‍ തിരക്കിലാണ് ; ഫലം പുറത്ത് വരും മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ഒരു സ്ഥാനാര്‍ത്ഥി

കഞ്ഞിക്കുഴി:സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് തുടങ്ങി കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടു വെയ്ക്കുന്ന വാഗ്ദാനങ്ങള്‍ പലതും പ്രചരണചൂട് ഇറങ്ങുന്നതോടെ അവര്‍ മറക്കുകയാണ് പതിവ്.പറഞ്ഞത് എന്തൊക്കെയാണെന്നും ചെയ്യേണ്ടത് എന്തെല്ലാമാണെന്നും പലപ്പോഴും അവര്‍ മറക്കാണ് രീതി.വാഗ്ദാനങ്ങള്‍ പാലിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് പുതുമയല്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഇവിടെയൊരു സഖാവ്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാകുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സന്തോഷ്‌കുമാര്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാദ്ഗാനം നിറവേറ്റാന്‍ സന്തോഷ്‌കുമാര്‍ ബ്രഷും പൈയിന്റുമായി ഇറങ്ങിയിരിക്കുകയാണ് .വോട്ട് അഭ്യര്‍ത്ഥിച്ചിറങ്ങിയ വഴികളിലൂടെ ഈ യാത്ര മതിലില്‍ മനോഹരമായി എഴുതിയിരുന്ന പേരും ചിഹ്നവുമൊക്കെ തുടച്ചുനീക്കിയാണ് വാക്കുപാലിക്കാനുള്ളതാണ്.പോസ്റ്ററുകളും ഫ്‌ലക്‌സ് ബോഡുകള്‍ നീക്കി പാതയോരങ്ങള്‍ പഴയപടിയാക്കാന്‍ സന്തോഷിനൊപ്പം തെരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടും ചോരാതെ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.
സിപിഎം കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറിയായ സന്തോഷ് താന്‍ മത്സരിച്ച 16 ആം വാര്‍ഡിലെ ഇടത് മുന്നണിയുടെ മുഴുവന്‍ പ്രചാരണ സാമഗ്രികളും നീക്കുന്ന തിരക്കിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close