KERALANEWSTop News

തെരഞ്ഞെടുപ്പ് തോല്‍വി..; രാജി വെയ്ക്കനൊരുങ്ങി ചെന്നിത്തലയും മുല്ലപ്പള്ളിയും; പ്രതിപക്ഷ നേതാവായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷ നേതാവ് സ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെയ്ക്കാനൊരുങ്ങി രമേശ് ചെന്നിത്തല. സര്‍വ്വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസിന് ലഭിച്ചത് ഇതാദ്യമായാണ്. 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 സീറ്റിലാണ്. രണ്ടു സ്ഥാനങ്ങളും ഉടന്‍ രാജിവെയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പരാജയം ഉണ്ടായാല്‍ ഈ പദവിയില്‍ തുടരില്ലെന്ന് രമേശ് ചെന്നിത്തല നേരത്തേ അറിയിച്ചിരുന്നു. പിന്നാലെയാണ് രാജി വെയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സാധ്യതയുണ്ടന്നും നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്. പരാജയത്തിന്റ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ഏറെ ശക്തമാണ്. പ്രതിപക്ഷ നേതാവായി അടുത്ത പരിഗണന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തന്നെയാണ്. പക്ഷേ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹത്തിനും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ഥി ലിസ്റ്റില്‍ ചില പേരുകാര്‍ക്കുവേണ്ടി വാശിപിടിച്ച അദ്ദേഹത്തിനും തോവിയില്‍ വ്യക്തമായ പങ്കുണ്ട്.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നതും സംശയമാണ്. അങ്ങനെ ഒന്നാം നിര മാറിനിന്നാല്‍ പിന്നെ പരിഗണിക്കുന്ന രണ്ടാം നിരയില്‍ പ്രമുഖന്‍ പി.ടി തോമസാണ്. പക്ഷേ പി.ടിക്ക് ഗ്രൂപ്പ് പിന്തുണ ലഭിക്കില്ലന്നത് മറ്റൊരു സത്യമണ്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും എ ഗ്രൂപ്പിലാണ്്. അപ്പോള്‍ പിന്നെ നേതാക്കന്‍മാരില്ലത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമോ എന്നതും ഒരു ചോദ്യമാണ്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close