KERALANEWS

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പിണറായി വിജയന്‍ നേരിട്ടിറങ്ങും

കണ്ണൂര്‍:തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ നേരിട്ട് ഇറങ്ങും. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കും. ഇന്ന് മുതല്‍ അഞ്ച് ദിവസം മുഖ്യമന്ത്രി പ്രചാരണ രംഗത്തുണ്ടാകും.മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് ഇറങ്ങാത്തത് പ്രതിപക്ഷം പ്രചാരണായുധമാക്കിയിരുന്നു.

ധര്‍മ്മടം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. വെള്ളിയാഴ്ച മണ്ഡലം ഓഫീസില്‍ വച്ച് മുഖ്യമന്ത്രി പൊതുജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close