പട്‌ന:ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അണികളോട് കയര്‍ത്ത് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. സരന്‍ ജില്ലയിലെ പ്രചരണത്തിനിടെയായിരുന്നു നിതീഷിന് നിയന്ത്രണം നഷ്ടപ്പെട്ടത്. പ്രസംഗത്തിനിടെ ഒരു വിഭാഗം ആളുകള്‍ ലാലു സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയതാണ് നിതീഷിനെ ചൊടിപ്പിച്ചത്.
ലാലുവിനോടൊപ്പം നിതീഷിനും അഭിവാദ്യങ്ങളുമായി ആളുകള്‍ രംഗത്ത് വന്നതോടെ ശബ്ദം കനത്തു. ഇതോടെ നിതീഷ് രോഷാകുലനാവുകയായിരുന്നു.
‘നിങ്ങള്‍ എനിക്ക് വോട്ടുചെയ്യുന്നില്ലെങ്കില്‍ ചെയ്യേണ്ട, ഇവിടെ നിന്ന് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കരുത്’, എന്നായിരുന്നു നിതീഷ് പ്രതികരിച്ചത്.
നിതീഷിനൊപ്പം മുന്‍ ആര്‍.ജെ.ഡി നേതാവ് ചന്ദ്രിക റായിയും വേദിയിലുണ്ടായിരുന്നു. ഒക്ടോബര്‍ 28നാണ് ബിഹാറില്‍ വോട്ടെടുപ്പ്. ബീഹാറില്‍ നാല്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവ് ലാലുപ്രസാദ് യാദവില്ലാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ലാലു പ്രസാദ് യാദവിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.