KERALA

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ട് ; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി യു പ്രതിഭ എംഎൽഎ

മാധ്യമങ്ങൾക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎൽഎ യു പ്രതിഭ രം​ഗത്ത്. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് എംഎൽഎ യുടെ പരിഹാസം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് യു പ്രതിഭ എംഎൽഎ വിവാദ പരാമര്‍ശങ്ങൾ ഉന്നയിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ വിവാദ പരാമർശവുമായി യു പ്രതിഭ രംഗത്തെത്തിയത്.

Tags
Show More

Related Articles

Back to top button
Close