MoviesNEWSTrending

തെലുഗു സൂപ്പര്‍താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: തെലുഗു സൂപ്പര്‍താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും രാം ചരണ്‍ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.രോഗം ഭേഗമാകുന്ന വിവരം അറിയിക്കാമെന്ന് നടന്‍ ട്വീറ്റില്‍ കുറിച്ചു.

ക്രിസ്മസ് പ്രമാണിച്ച് ബന്ധുവും നടനുമായ അല്ലു അര്‍ജ്ജുന്‍ അടക്കമുള്ളവര്‍ക്കൊപ്പം രാം ചരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും നടന്‍ പങ്കുവച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close