KERALANEWS

തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഭയകേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് :എസ് പി നന്ദകുമാർ

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ ശക്‌തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്‌ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി.നന്തകുമാർ നായർ പ്രോസിക്യൂഷൻ 49 സാക്ഷിയായി തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി.

2008 നവംബർ 18നാണ് അഭയ കേസിലെ പ്രതികളെ തൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത്‌ പ്രതികളെ 49 ദിവസം റിമാൻഡിൽ കിടന്നതിന് ശേഷം 2009 ജൂലൈ 17 ന് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം താൻ സമർപ്പിച്ചിരുന്നു എന്നും എസ്.പി.നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി.2008 നവംബർ 1നാണ് അഭയ കേസിന്റെ അന്വേഷണം താൻ ഏറ്റെടുത്ത 17 ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്യെന്നും നന്തകുമാർ നായർ കോടതിൽ മൊഴി നൽകി.13 സിബിഐ ഉദ്യോഗസ്ഥർ അഭയ കേസ് 16 വർഷത്തിനുള്ളിൽ മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ നന്തകുമാർ നായർ 17 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്‌തിരുന്നു.1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.  

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close