INDIANEWS

‘തൈലവര്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മതി’, ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം,വീഡിയോ

ചെന്നൈ:രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ‘സൂപ്പര്‍സ്റ്റാര്‍ മുഖ്യമന്ത്രി’യെന്ന് എഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഏന്തിയാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘2021ലെ മുഖ്യമന്ത്രി’ എന്ന് രജനിയുടെ ചിത്രത്തിനൊപ്പം അച്ചടിച്ച കലണ്ടറുകള്‍ ഉള്‍പ്പെടെ സ്ഥലത്ത് വിതരണം ചെയ്യുന്നുമുണ്ട്.

ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. ചെന്നൈയില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം വെറും ട്രെയ്‌ലര്‍ മാത്രമാണെന്നും മധുര, സേലം അടക്കം തമിഴ്‌നാട്ടിലുടനീളം സമരം വ്യാപിപ്പിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്. അതേസമയം പ്രതിഷേധം കനക്കുമ്പോഴും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് തന്നെയാണ് രജനികാന്ത്.

രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന പ്രവര്‍ത്തകര്‍ താരത്തിനെതിരെ തിരിയുന്നത് ഇതാദ്യമാണ്. രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണം. മൂന്നുവര്‍ഷമായി പാര്‍ട്ടി രൂപപെടുത്തുന്നതിനായി പ്രവര്‍ത്തിച്ചിട്ട് അവസാന നിമിഷം പിന്‍മാറാന്‍ കഴിയില്ല. തൈലവര്‍ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മതി. ബാക്കിയെല്ലാം നോക്കികൊള്ളാമെന്നാണു സമരക്കാര്‍ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close