KERALANEWSTop News

തൊടുപുഴയിലെ കടുത്ത മത്സരം ജോസഫ് വിഭാഗത്തിന് നഷ്ടമാക്കിയത് നാലിലേറെ സീറ്റുകൾ; 2016ൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ച പിജെയെ തട്ടകത്തിൽ തളച്ച് ജോസ് കെ മാണിയുടെ പടത്തലവൻ; വിജയിക്കാനായില്ലെങ്കിലും കെ ഐ ആന്റണി അറുത്തത് ജോസഫിന്റെ പാർട്ടിയുടെ അടിവേര്

തൊടുപുഴ: ഒന്നായി നിന്നവർ രണ്ടു ചേരിയിലായി പരസ്പരം പോരടിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. മധ്യതിരുവിതാംകൂറിലെ പ്രധാന രാഷ്ട്രീയ ശക്തിയായ കേരള കോൺ​ഗ്രസുകളുടെ ബലപരീക്ഷണത്തിൽ കേരള കോൺ​ഗ്രസ് മാണി തന്നെയാണ് ശക്തർ എന്ന് ജനം വിധിയെഴുതുകയും ചെയ്തു. പത്ത് സീറ്റുകളിൽ മത്സരിച്ച പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസ് രണ്ടിൽ മാത്രമാണ് വിജയിച്ചത്. ഇതിന് കാരണമായി ജോസഫ് വിഭാ​ഗം തന്നെ ചൂണ്ടിക്കാട്ടുന്നത് ജോസഫ് മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിയില്ല എന്നതാണ്.

മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സമവാക്യങ്ങൾ എന്നന്നേക്കുമായി മാറ്റുന്നതാണ് തൊടുപുഴയിൽ പിജെ ജോസഫിനെ സ്വന്തം തട്ടകത്തിൽ തന്നെ തളച്ചിട്ട കടുത്ത മത്സരം. കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവ് ഒരു തിരഞ്ഞെടുപ്പുകാലത്ത് തൊടുപുഴയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ജോസഫ് ഗ്രൂപ്പിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന തോൽവിയാണ് പാർട്ടിയെ കാത്തിരുന്നത്. ഫ്രാൻസിസ് ജോർജ് ഉൾപ്പെടെ തോറ്റ സ്ഥാനാർത്ഥികൾ വിമത ശബ്ദം ഉയർത്തുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ മറ്റൊരു പിളർപ്പും നിരീക്ഷകർ തള്ളിക്കളയുന്നില്ല.

പഴയ തേരാളിയായ കെ ഐ ആന്റണിയാണ് ഇത്തവണ എതിരാളിയായി എത്തി ജോസഫിന്റെ കഴിഞ്ഞതവണത്തെ സംസ്ഥാനതെ തന്നെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വലിയ ഇടിവു വരുത്തിയത് .ജോസ് വിഭാഗത്തിലെ ഏറ്റവും മുതിർന്ന നേതാവായ അദ്ദേഹം, മുൻപു മാണിയുടെയും ഇപ്പോൾ ജോസ് കെ മാണിയുടെയും ഏറ്റവുമടുത്ത വിശ്വസ്തരിൽ ഒരാളാണ്. മുൻപ് ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത പാർട്ടി സമ്മേളനം വിളിച്ചുകൂട്ടിയ ആന്റണി, ജോസഫിനെ സ്വന്തം തട്ടകത്തിൽ വിയർപ്പിക്കുക കൂടി ചെയ്തതോടെ മാണി വിഭാഗത്തിലെ ഏറ്റവും മികച്ച ഗെയിം മാനേജർ എന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ചെയ്തത്.

20259 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് പി.​ജെ മ​ണ്ഡ​ലം കാ​ത്ത​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി പി.​ജെ. ജോ​സ​ഫ് 67495 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ പ്ര​ഫ. കെ.​ഐ. ആ​ൻ​റ​ണി 47,236 വോ​ട്ടു നേ​ടി ര​ണ്ടാ​മ​തെ​ത്തി. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി പി. ​ശ്യാം​രാ​ജ് 21263 വോ​ട്ടു​ക​ള്‍ നേ​ടി. 2016 ൽ സംസ്ഥാനത്തെ തന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷമായ 45587 വോട്ട് നേടിയാണ് പി.ജെ. ജോസഫ് ഇടതു സ്വതന്ത്രനായ റോയി വാരിക്കാട്ടിനെ പരാജയപ്പടുത്തിയത്.

കോവിഡ് ബാധിതനായി പ്രചാരണ ത്തിന്റെ അവസാന 10 ദിവസങ്ങളിൽ പൊതുപരിപാടികളിൽ നിന്ന് കെ ആന്റണി വിട്ടുനിൽക്കേണ്ടി വന്നിരുന്നില്ലെങ്കിൽ ജോസഫിന്റെ ഭൂരിപക്ഷം ഇനിയും ഒരുപാട് താഴെ എത്തിയേനെ. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും, ഇടതുപക്ഷ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതും, പത്തിലേറെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് തന്ത്രങ്ങൾ മെനഞ്ഞട്ടുള്ള അദ്ദേഹത്തിന് ഇടതുപക്ഷ മുന്നണിയുടെ വോട്ട് ഷെയർ മണ്ഡലത്തിൽ 50 ശതമാനത്തിലേറെ വർധിപ്പിക്കാൻ സാധിച്ചതിന് കാരണമായി ചൂണ്ടി കാണിക്കപെടുന്നു.

യുഡിഎഫ് നേതാക്കളുമായി പതിറ്റാണ്ടുകളായി ആന്റണി ക്കുള്ള ബന്ധങ്ങളും അതിൽ നിന്നുടലെടുത്ത അടിയൊഴുക്കുകളും ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു തുണയായി. 1970കൾ മുതൽ തുടർച്ചയായിപിജെ ജോസഫിന്റെ നാലു തെരഞ്ഞെടുപ്പുകൾക്കു ചുക്കാൻ പിടിക്കുകയും, കഴിഞ്ഞതവണ ജോസഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പി ക്കുകയും ചെയ്ത ആന്റണി എതിരാളിയായി വന്നപ്പോൾ തന്നെ ജോസഫിനു മണ്ഡലത്തിനു പുറത്ത് ശ്രദ്ധിക്കാൻ ആവില്ല എന്ന് ഉറപ്പായിരുന്നു . ജോസഫിനെ പി ടി തോമസ് തോൽപ്പിച്ച് കോൺഗ്രസ് തൊടുപുഴ പിടിച്ചപ്പോൾ അതിനു പിന്നിലെ സൂത്രധാരനും ആന്റണി ആയിരുന്നു.

ഇഞ്ചോടിഞ്ച് ഇരുപക്ഷവും പൊരുതിയ തിരഞ്ഞെടുപ്പിൽ ഒരു ഫോട്ടോ ഫിനിഷ് ആണ് പല മാധ്യമ പ്രീ പോൾ സർവ്വേകൾഉം പ്രവചിച്ചിരുന്നത്. പ്രാദേശികമായി ബിജെപിയിൽനിന്ന് ജോസഫിലെക്ക് ഒഴുകിയ ഏഴായിരത്തിലേറേ വോട്ടുകളും, കെ ഐ ആന്റണി അവസാന പത്ത് ദിവസം പ്രചാരണത്തിൽ നിന്ന് കോവിഡ് ബാധിതനായി വിട്ടു നിന്നതും തങ്ങളുടെ സ്ഥാനാർഥി തോറ്റതിനു കാരണമായി ഇടതുപക്ഷമുന്നണി ചൂണ്ടിക്കാണിക്കുന്നു എങ്കിലും വോട്ട് ഷെയറിലെ വൻവർധന അവർ ആഘോഷിക്കുകയാണ്.

ഫണ്ട് ശേഖരണത്തിലും പ്രചാരണത്തിലും ജോസഫിന്റെ സഹായം ഇല്ലാതിരുന്നത് ഫ്രാൻസിസ് ജോർജ് മത്സരിച്ച ഇടുക്കിയിലും, ചങ്ങനാശ്ശേരി, കുട്ടനാട്, ഇരിഞ്ഞാലക്കുട തുടങ്ങി ആറായിരത്തിൽ താഴെ വോട്ടുകൾക്ക് പാർട്ടി സ്ഥാനാർഥികൾ തോറ്റ ഇടങ്ങളിലും പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിക്ക് വഴിവച്ചിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കൾക്കിടയിലെ ഉള്ള ഭിന്നത ഇപ്പോൾതന്നെ മറനീക്കി പുറത്തു വന്നിട്ടുണ്ട്. പിസി തോമസും മോൻസ് ജോസഫും തങ്ങളുടെ കൈപ്പിടിയിൽ പാർട്ടി ഒതുക്കാൻ ശ്രമിച്ചാൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാവും എന്നാണ് കരുതുന്നത്. പുനസംഘടനയിൽ അർഹമായ പരിഗണന ലഭിച്ചില്ല എന്ന് പരിഭവവുമായി മാറി നിൽക്കുന്ന ഫ്രാൻസിസ് ജോർജിനെ തൃപ്തനാക്കുകയും എളുപ്പമല്ല.

ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയതോടെ ജോസഫ് വിഭാഗത്തിലെ പല നേതാക്കളും പ്രവർത്തകരും ജോസ് കെ മാണി യോടൊപ്പം കൂടാനാണ് സാധ്യത. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ പുന സംഘടനയോടെ പാർട്ടി ഇപ്പോഴും തന്റെ കയ്യിൽ സുരക്ഷിതമാണ് എന്ന വിശ്വാസം മാത്രമാണ് ജോസഫിന് ആശ്വാസം. തൊടുപുഴയിൽ പിജെ ജോസഫിൻറെ വിജയത്തിന്റെ ശോഭ ഇല്ലാതാക്കാൻ ആയത് ജോസ് കെ മാണിയുടെ അപ്രതീക്ഷിത പരാജയത്തിൻറെ ആഘാതവും കുറയ്ക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close