KERALANEWSTop News

തൊടുപുഴയില്‍ എല്‍ഡിഎപിന് അട്ടിമറിയിലൂടെ വിജയം, ജോസഫിന് വീണ്ടും തിരിച്ചടി

തൊടുപുഴ: അവസാനനിമിഷം തൊടുപുഴയും എല്‍ഡിഎഫിന് സ്വന്തം. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനത്തെത്തി. യുഡിഎഫ് സ്വതന്ത്രവോട്ടുകൂടിനേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. അട്ടിമറിയിലൂടെ അവസാന നിമിഷം വിജയം എല്‍ഡിഎഫ് പക്ഷത്തെത്തിയതോടെ ജോസഫിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.ഇന്നലെ വരെ യുഡിഎഫ് ഭരണത്തില്‍ വരുമെന്നാണ് കരുതിയിരുന്നത്. 35 അംഗ നഗരസഭയില്‍ 14 അംഗങ്ങള്‍ യുഡിഎഫ് പക്ഷത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് പക്ഷത്ത് നിന്ന്് ജയിച്ച ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിന് പുറമേ യുഡിഎഫ് വിമതനെ ഒപ്പം കൂട്ടാന്‍ സാധിച്ചതുമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടി കൊടുത്തത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close