KERALANEWSTop News

തൊഴില്‍ തട്ടിപ്പ്: സരിത എസ് നായര്‍ നാലു പേരെ നിയമിച്ചു, വിവാദമായി ശബ്ദരേഖ

തിരുവനന്തപുരം: വിവിധ നിയമനങ്ങള്‍ വിവാദമായിരിക്കെ തൊഴില്‍ തട്ടിപ്പില്‍ സരിത എസ് നായര്‍ക്കുള്ള പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്ന് സരിത ശബ്ദരേഖയില്‍ പറയുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് കൂടി സരിത സമ്മതിക്കുന്നുണ്ട്. തൊഴില്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരായ കേസില്‍ പൊലീസ് ഒളിച്ചുകളിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തുവരുന്നത്.പിന്‍വാതില്‍ നിയമനങ്ങള്‍ വിവാദമായിരിക്കെയാണ് ഇടനിലക്കാരിയായ പ്രവര്‍ത്തിച്ച സരിതയുടെ വെളിപ്പെടുത്തല്‍.

സരിത ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍സംഭാഷണത്തിലാണ് നിയമനത്തിലെ കള്ളക്കളി സമ്മതിക്കുന്നത്.ബെവ്‌ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. സരിതക്കും ഇടനിലക്കാരനായ രതീഷ്, ഷൈജു പാലോട് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടും ഇതേ വരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പണം നല്‍കിയവര്‍ക്ക് സ്ഥാപനങ്ങളുടെ പേരില്‍ ജോലിക്കു കയറാനുള്ള ഉത്തരവും പ്രതികള്‍ നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close