KERALANEWS

തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ : 89 പരാതികള്‍ക്ക് തീര്‍പ്പായി

തിരുവനന്തപുരം:തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റിലുള്ള കോള്‍ സെന്ററില്‍ നവംബറില്‍ ആകെ ലഭിച്ച 93 പരാതികളില്‍ 89 -നും പരിഹാരമായി. തൊഴില്‍ നിഷേധം സംബന്ധിച്ച നാല് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ളവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കയറ്റിറക്ക് കൂലി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു.മറ്റുള്ളവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മറ്റുള്ള 87 പരാതികളും ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററില്‍ പരിഹരിച്ചു.

കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 180042555214 (ടോള്‍ ഫ്രീ), 155214 (ബിഎസ്എന്‍എല്‍) എന്ന നമ്പറില്‍ അറിയിക്കാം.

ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close