KERALA

തോമസ് ഐസക്കിന് സമചിത്തതയില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് സമചിത്തതയില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കിറ്റ്‌കോയെക്കുറിച്ച് മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റിനെതിരേയാണ് പ്രതികരണം. പോസ്റ്റ് ഇങ്ങനെ.

എഴുതാതിരിക്കുന്നതാണല്ലോ ഈ മന്ത്രിക്കു നല്ലതെന്ന്, ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ കാണുമ്പോള്‍ അടുത്തകാലത്തായി തോന്നുന്നുണ്ടായിരുന്നു. വിവരമുള്ള, സമചിത്തതയുള്ള ഒരു നേതാവ് എന്ന ധാരണ എന്തിനാണ് ഇങ്ങിനെ അദ്ദേഹം തന്നെ കുറേശ്ശേ ഇല്ലാതാക്കുന്നത് എന്ന് അത്ഭുതപ്പെട്ടു തുടങ്ങിയിട്ടും കുറച്ചുനാളായി.
എങ്കിലും ഇന്നത്തെ ഒരു പോസ്റ്റിലെ (ലിങ്ക് ആദ്യ കമന്റില്‍) ഈ ഖണ്ഡിക വായിച്ചപ്പോള്‍ തോന്നിയ അമ്പരപ്പും വിഷമവും ഇതേവരെ തോന്നിയിരുന്നില്ല.
‘കുന്നംകുളം ബസ് സ്റ്റാന്‍ഡ് ചിത്രങ്ങള്‍ ഒന്നു നോക്കി നിന്നുപോകാത്തവര്‍ ആരുമുണ്ടാവില്ല. അത്രയ്ക്ക് ചേതോഹരം. ഇതില്‍ എനിക്ക് അത്ഭുതമില്ല. കാരണം അതു ഡിസൈന്‍ ചെയ്തത് തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ആര്‍ക്കിടെക്ച്ചര്‍ വിഭാഗം മേധാവി ജോസ്ന റാഫേല്‍ ആണ്. നിര്‍മ്മാണം ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമാണ്. എസ്.എല്‍.പുരം സ്‌കൂള്‍ അവര്‍ ഡിസൈന്‍ ചെയ്തത് പിന്നീടുവന്ന കിറ്റ്കോയുടെ മനസില്‍ അര്‍ശസുബാധിച്ച എഞ്ചിനീയര്‍മാരില്‍ നിന്നു വലിയ പരിധിവരെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു’.
ഊരാളുങ്കല്‍ സൊസൈറ്റിക്കുമാത്രമല്ല ഏതു പൊതുസംരഭത്തിനും അവര്‍ അര്‍ഹിക്കുന്ന പ്രോത്സാഹനം കൊടുക്കുക തന്നെ വേണം. എന്നാല്‍, ഒരു സ്ഥാപനം മന്ത്രിക്കു പ്രിയപ്പെട്ടതാണെന്നതു കൊണ്ട്, അതേ രംഗത്തുള്ള മറ്റൊരു സ്ഥാപനത്തിനു മേല്‍ ചെളിവാരിപ്പൂശി വേണ്ടപ്പെട്ട സ്ഥാപനത്തിന്റെ ശോഭ കൂട്ടുന്നതെന്തിനാണ്?
മനസിലാകുന്നേതേയില്ല.
കിറ്റ്കോയുടെ ഏവിയേഷന്‍ ഡിവിഷനില്‍ സീനിയര്‍ എന്‍ജനീയറായി (മനസില്‍ അര്‍ശസ് ബാധിച്ചവരെന്ന് മന്ത്രി പറയുന്നവരില്‍ ഒരാളായി) നാലു കൊല്ലത്തിലേറെ ജോലി ചെയ്തിട്ടുള്ളതുകൊണ്ട്, നേരിട്ടറിയാവുന്ന കുറച്ചുകാര്യങ്ങള്‍ ഇവിടെ പറയാതിരിക്കാന്‍ വയ്യ.
ഊരാളുങ്കല്‍ നിര്‍മിച്ച ഒരു ബസ് സ്റ്റാന്‍ഡ് ലോകോത്തരമാണ് എന്നു സ്ഥാപിക്കാന്‍ മന്ത്രി അടച്ച് ആക്ഷേപിക്കുന്ന ഇതേ കിറ്റ്കോയാണ്, അദാനിയുടെ പക്കല്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളം പിടിച്ചുവാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള യോഗ്യതയുടെ ഏറ്റവും വലിയ തെളിവായി തോമസ് ഐസക്കു തന്നെ നിരന്തരം ചൂണ്ടിക്കാട്ടുന്ന കൊച്ചി വിമാനത്താവളത്തിന്റെ തുടക്കം മുതല്‍ ഇന്നേവരെയുള്ള എല്ലാ ടെര്‍മിനല്‍ കെട്ടിടങ്ങളും രൂപകല്പന ചെയ്തും നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും.
വ്യോമയാന രംഗത്ത് സംസ്ഥാനത്തിന്റെ മികവിന്റെ രണ്ടാം ഉദാഹരണമായി തോമസ് ഐസക്കു തന്നെ വാഴത്തിക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളക്കെട്ടിടത്തിന്റെ രൂപകല്പനയും കിറ്റ്കോയുടേതു തന്നെയാണ്, നിര്‍മാണ മേല്‍നോട്ടം നടത്തിയതും കിറ്റ്കോ തന്നെ.

ഇങ്ങനെ പോകുന്നു ആ പോസ്റ്റ്‌

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close