INDIANEWS

ത്രിവര്‍ണ പതാക കാവിയായി മാറുന്ന പ്രതീകാത്മക ചിത്രം ട്വീറ്റ് ചെയ്തു: വിവാദം കനത്തതോടെ വിശദീകരണവുമായി തരൂര്‍

ന്യൂഡല്‍ഹി: ത്രിവര്‍ണ പതാക കാവിയായി മാറുന്ന പ്രതീകാത്മക ചിത്രം ട്വീറ്റ് ചെയ്തത് വിവാദമായതോടെ വിശദീകരണവുമായി തരൂര്‍ രംഗത്ത്. ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവി നിറത്തിലേക്ക് മാത്രമായി മാറ്റുന്നതാണ് താന്‍ ട്വീറ്റ് ചെയ്ത ചിത്രമെന്ന് അദ്ദേഹം മറുപടി നല്‍കി.ഇന്ത്യയുടെ നിലവിലെ അവസ്ഥ പറയുന്നതാണ് മുംബൈക്കാരനായ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ കലാസൃഷ്ടി എന്ന് പറഞ്ഞ് കൊണ്ട് തരൂര്‍ പങ്കുവെച്ച ചിത്രമാണ് വലിയ ചര്‍ച്ചയായത്.

ത്രിവര്‍ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോള്‍ കാവിയായി മാറുന്നതാണ് ദൃശ്യം സംവദിക്കുന്നത്. കലാസൃഷ്ടി വാക്കുകളേക്കാളേറെ സംവദിക്കും എന്ന് കുറിച്ചു കൊണ്ടാണ് തരൂര്‍ ചിത്രം ട്വിറ്ററില്‍ കുറിച്ചത്.രാജ്യം കാവിവത്കരിക്കുന്നതാണോ അതോ കാവിവത്കരിക്കപ്പെടുന്ന കോണ്‍ഗ്രസാണോ തരൂര്‍ ഉദ്ദേശിച്ചതെന്നായിരുന്നു ചര്‍ച്ച. ഇതോടെയാണ് തരൂര്‍ മറുപടിയുമായി രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close