INDIA

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു

ചെന്നൈ: കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തുടര്‍ച്ചയായി ആയിരത്തിലധികം കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും വിവിധ ജില്ലകളിലെ സമ്പര്‍ക്ക വ്യാപന തോത് ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കേരളത്തേക്കാളും പതിന്മടങ്ങ് രൂക്ഷമാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ. മലയാളികള്‍ കൂടുതലുള്ള ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലും രോഗവ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഏറെ അപകടകരമായ അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നതും.

രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വര്‍ധനാ നിരക്കാണ് ഇപ്പോള്‍ കേരളമടക്കമുള്ള അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ കൊവിഡ് രോഗ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുള്ള വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് ഈ നിരക്ക് കണക്കാക്കുന്നത്. കര്‍ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലും എല്ലാം ഏറെ ഭീകരമായ അവസ്ഥയാണുള്ളത്. തെലങ്കാനയില്‍ 7.51 ശതമാനവും കര്‍ണാടകയില്‍ 8.82 ശതമാനവുമാണ് വര്‍ധനവിന്റെ നിരക്ക്. ഇന്ത്യയിലെ ശരാശരി നിരക്ക് 3.47 ശതമാനം മാത്രമാണ്. ജൂണ്‍ 19ന് മുന്‍പ് രാജ്യത്ത് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചിരുന്നവരുടെ എണ്ണം 15,000ല്‍ കുറവായിരുന്നു. എന്നാല്‍ ജൂലൈ രണ്ടിന് ഇത് 20,000 കടന്നു. ജൂലൈ നാലിന് ഇത് 25,000ലേക്ക് കടക്കുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ മിക്ക ദിവസങ്ങളിലും കേരളത്തില്‍ 1000നുമുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും കൂടുന്ന സാഹചര്യമാണുള്ളത്. തുടക്കത്തില്‍ ഏറ്റവും മോശമായ സ്ഥിതിയുണ്ടായിരുന്നത് ഡല്‍ഹിയിലായിരുന്നെങ്കിലും ഇപ്പോള്‍ മാറ്റമുണ്ട്.

Tags
Show More

Related Articles

Back to top button
Close