KERALANEWS

‘ദാവൂദ് അല്‍ അറബി’ വ്യാജ പേര്, പിന്നില്‍ മലയാളി വ്യവസായിയെന്ന് സംശയം

കൊച്ചി:അന്വേഷണ സംഘത്തിന് മുന്നില്‍ കെടി റമീസ് പറഞ്ഞ ദാവൂദ അല്‍ അറബി വ്യാജമാണെന്നും പിന്നില്‍ മലയാളി വ്യവസായി ആണോയെന്നും സംശയം.റമീസ് കൃത്യമായ വിവരം നല്‍കാത്ത ഇയാളെപ്പറ്റി ഇന്റര്‍ പോള്‍ വഴി അന്വേഷണം നടത്തും. സ്വര്‍ണക്കടത്തിനു പിന്നില്‍ ദാവൂദാണെന്നും 12 തവണ കടത്തിയെന്നും റമീസ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.മുഹമ്മദ് ഷമീം വഴിയാണ് ദാവൂദിനെ പരിചയപ്പെട്ടത്.ഷമീമിനെ ഇതു വരെ പിടികൂടാനായിട്ടില്ല.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ, കസ്റ്റംസ് എന്നി ഏജന്‍സികള്‍ പ്രതിയാക്കിയ മുവാറ്റുപുഴ സ്വദേശി റബിന്‍ സ് ഹമീദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ 10ആം പ്രതിയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 18ാം പ്രതിയുമാണ് അറസ്റ്റിലായ റിബിന്‍സ് ഹമീദ്. റിബിന്‍സ് ഹമീദും കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍.ഐ.എ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ആറ് പേര്‍ വിദേശത്താണെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു. കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകണമെങ്കില്‍ റിബിന്‍സിനെയും ഫൈസല്‍ ഫരീദിനെയും കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

എന്‍.ഐ.എ സംഘം യു.എ.ഇയിലെത്തിയപ്പോള്‍ യു.എ.ഇ ഭരണകൂടം ഇരുവരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു. സ്വര്‍ണ കടത്ത് പിടിക്കപ്പെട്ടതു മുതല്‍ യു.എ.ഇ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന റബിന്‍സിനെ നാടുകടത്തുകയായിരുന്നു. എന്നാല്‍ കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിന്റെ കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലായതോടെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close