
തിരുവനന്തപുരം: നടന്മാരുടെ പിറന്നാളുകള്‍ എത്തുമ്പോള്‍ ആരാധകരും സഹപ്രവര്‍ത്തകരും ആശംസകള്കൊണ്ടുമൂടുന്നത് സ്വാഭാവികം. പക്ഷെ നടിയെ ആക്രമിച്ച കേസില്‍ പ്രതിഛായക്ക് മങ്ങലേറ്റ ദിലീപിന്റെ പിറന്നാളിന് ട്രോളുകളായിരുന്നു അധികം. സമൂഹം വില്ലനായി മാറ്റി നിര്‍ത്തുമ്പോഴും ആശംസകളുമായി എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകനും എംപിയുമായ സുരേഷ് ഗോപി. ചൊവ്വാഴ്ചയായിരുന്നു ദിലീപിന്റെ ജന്മദിനം.

https://www.facebook.com/ActorSureshGopi/photos/a.397961973679759/1880654648743810/?type=3&theater
പലരും ജന്മദിനാശംസ ട്രോളിന്റെ രൂപത്തിലാണ് ഇറക്കിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുരേഷ് ഗോപി ആശംസകള്‍ അറിയിച്ചത്. കേസ് വന്നതോടെയാണ് ദിലീപിന്റെ ജനപ്രിയനടനെന്ന പേരില്ലാതായത്. എങ്കിലും ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു.