INDIANEWSTrending

ദീപപ്രഭയില്‍ ദീപാവലി ആഘോഷിച്ച് അയോധ്യ

ന്യൂഡല്‍ഹി: ആറ് ലക്ഷം ചിരാതുകള്‍ തെളിച്ച് പുണ്യഭൂമിയായ അയോധ്യയില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച രാത്രിയിലാണ് തുടക്കം കുറിച്ചത്. യു.പി പുറത്തുവിട്ട കണക്ക് അനുസരിച്ച് 6,06,569 ചിരാതുകളാണ് അയോധ്യയില്‍ തെളിഞ്ഞത്. ഇതിനുപുറമെ, ലേസര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി.വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

അയോധ്യയിലെ സാകേത് കോളേജില്‍ നിന്ന് നദീ തീരം വരെയുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് ദീപാവലിയുടെ ഭാഗമായി ചിരാതുകള്‍ കത്തിച്ച് അലങ്കരിച്ചത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രി 11,000 ചിരാതുകള്‍ തെളിയിക്കുകയും പ്രത്യേകം പൂജ നടത്തുകയും ചെയ്തു. എന്നാല്‍, ആഘോഷങ്ങള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close