Movies

ദുനിയാവിന്റെ ഒരറ്റത്ത് ” വീഡിയോ സോംങ് റിലീസ്

എ എസ് ദിനേശ്

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന “ദുനിയാവിന്റെ ഒരറ്റത്ത് “.എന്ന സിനിമയിൽ ഒാര്‍ഡിനറി,അനാര്‍ക്കലി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ്‌ ഗോവിന്ദൻ എഴുതി പ്രശസ്ത നടന്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ “”പാട്ടു പെട്ടിക്കാരാ “”എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡീയോ സോംങ് റിലീസായി. ശ്രീനാഥ് ഭാസി,സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ” ഒരു മെക്സിക്കന്‍ അപാരത ” ഫെയിം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ദുനിയാവിന്റെ ഒരറ്റത്ത് “
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്,കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്,പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.സഫീര്‍ റുമനെ,പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,ജബിര്‍ ഒാട്ടുപുരയ്ക്കല്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.

Tags
Show More

Related Articles

Back to top button
Close