KERALANEWS

ദുബായിൽനിന്ന് എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മാന്നാർ : ദുബായിൽനിന്ന് എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫെബ്രുവരി 19ന് മാന്നാറിലെ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ (39) തട്ടിക്കൊണ്ടു പോയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുവല്ല കടപ്ര പരുമല മുറിയിൽ മലയിൽ വടക്കേതിൽ സോമേഷ് കുമാറിനെ (39) കൊല്ലത്തു നിന്നാണു പിടികൂടിയത്. ഫെബ്രുവരി 19ന് മാന്നാറിലെത്തിയ ബിന്ദുവിനെ സ്വർണക്കടത്തു സംഘം 22ന് പുലർച്ചെ കുരട്ടിക്കാട്ടെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയതായാണു കേസ്.

അക്രമി സംഘത്തിനു ആയുധങ്ങൾ എത്തിച്ചു കൊടുത്തതും പ്രാദേശികമായി സഹായങ്ങൾ നൽകിയതും സോമേഷായിരുന്നെന്നും സിഐ പറഞ്ഞു. ഇതോടെ ഈ കേസിൽ 11 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. സോമേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലം നഗരത്തിൽ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ സിഐ എസ്.നുഅമാന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close