INDIANEWSTop News

ദുരന്ത ചിത്രങ്ങളുടെ നേര്‍ രേഖ തുറന്നുകാട്ടി മധ്യപ്രദേശും; ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയില്‍ ശവശരീരങ്ങള്‍ പൊങ്ങി തുടങ്ങി

മധ്യപ്രദേശ് : രണ്ടാം കോവിഡ് തരംഗം രൂക്ഷമാകുന്നിനിടെ ദുരന്ത ചിത്രങ്ങളുടെ നേര്‍ രേഖ തുറന്നുകാട്ടി മധ്യപ്രദേശും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയില്‍ ശവശരീരങ്ങള്‍ പൊങ്ങി തുടങ്ങിരിക്കുന്നത്. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മൃതശരീരങ്ങള്‍ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതല്‍ അഞ്ച് വരെ മൃതദേഹങ്ങള്‍ നദിയില്‍ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കാണപ്പെട്ട മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതര്‍.

കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയില്‍ മൃതദേഹങ്ങള്‍ വന്നടിഞ്ഞിരുന്നു. കോവിഡ് മരണം രൂക്ഷമായതോടെ ശവശരീങ്ങള്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന് നദിയില്‍ തള്ളുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബിഹാറിലെ ബക്‌സറില്‍ 71 മൃതദേഹങ്ങളാണ് ഗംഗയില്‍ നിന്ന് കണ്ടെടുത്തത്. തൊട്ടടുത്ത ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് നാല്‍പ്പതിലേറെ മൃതദേഹങ്ങളാണ് കിട്ടിയത്. എന്നാല്‍ സംഭവത്തില്‍ ഉത്തര്‍പ്രദേശ് – ബിഹാര്‍ സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close